സർക്കാർ പ്രഖ്യാപിച്ച വാടക കൃത്യമായി ലഭിക്കുന്നില്ല -മുണ്ടക്കൈ ദുരന്തബാധിതർ പ്രതിഷേധവുമായി തെരുവിൽ

കൽപ്പറ്റ: സർക്കാർ പ്രഖ്യാപിച്ച വാടക കൃത്യമായി ലഭിക്കാത്തതിൽ പ്രതിഷേധവുമായി വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ. പ്രതിഷേധക്കാർ വൈത്തിരി താലൂക്ക് ഓഫീസ് ഉപരോധിച്ചു. നാട്ടുകാരും പൊലീസും തമ്മിൽ ഉന്തുതള്ളുമുണ്ടായി.

‘ഞങ്ങൾക്കായി പിരിച്ചെടുത്ത കോടികളെവിടെ സർക്കാറേ...’ തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു പ്രതിഷേധം. സർക്കാർ പ്രഖ്യാപിച്ച 9,000 രൂപ കൃത്യമായി നൽകണമെന്നാണ് ഇവരുടെ ആവശ്യം.

വാടക കൃത്യമായി നൽകിയില്ലെങ്കിൽ തങ്ങളെ ഇപ്പോൾ താമസിക്കുന്നയിടങ്ങളിൽനിന്ന് പുറത്താക്കിയേക്കുമെന്ന് പലരും പ്രതികരിച്ചു.
ജീവിക്കാൻ മറ്റുമാർഗങ്ങളില്ലെന്നും ഏറെ ദുരിതത്തിലാണെന്നും ഇവർ പറയുന്നു.
രണ്ട് മാസമായി പ്രതിമാസ വാടക കിട്ടിയിട്ടില്ല. 6,000 രൂപയാണ് സര്‍ക്കാര്‍ തരുന്നത്. വലിയ കുടുംബമായതിനാല്‍ 9,000 രൂപ വരെ വാടക നല്‍കേണ്ടവരുണ്ടെന്നും പറ‍യുന്നു.

Tags:    
News Summary - Mundakai landslide victims protest against not receiving rent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.