കരള്‍ കൊടുക്കാന്‍ പിതാവ് തയാര്‍; ശസ്ത്രക്രിയക്ക് 20 ലക്ഷം ആവശ്യം

കോഴിക്കോട്: ഗുരുതര കരള്‍രോഗം ബാധിച്ച് പത്തു വയസ്സുകാരന്‍ ചികിത്സക്ക് സഹായം തേടുന്നു. പരപ്പില്‍ എം.എം.എല്‍.പി സ്കൂളിലെ നാലാം ക്ളാസുകാരന്‍ കോതി സ്വദേശി മുനവര്‍ അലിക്കാണ് ശസ്ത്രക്രിയ അടിയന്തരമായി ആവശ്യമായത്. പിതാവ് റഹീം വലിയങ്ങാടിയിലെ ട്രോളി തൊഴിലാളിയാണ്. ദരിദ്ര കുടുംബം. മുനവര്‍ അലിയുടെ കൊച്ചു സഹോദരി ഇതേ രോഗത്താല്‍ മരിച്ചതാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുനവറിനെ ബുധനാഴ്ച അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താന്‍ കരള്‍ നല്‍കാന്‍ പിതാവ് റഹീം ഒരുങ്ങിക്കഴിഞ്ഞു.

ശസ്ത്രക്രിയക്കും തുടര്‍ചികിത്സക്കും 20 ലക്ഷം രൂപ ആവശ്യമാണ്.  നഗരസഭ കൗണ്‍സിലര്‍ സി. അബ്ദുറഹ്മാന്‍ ചെയര്‍മാനും പി.പി. നസീര്‍ കണ്‍വീനറും വി. റാസിഖ് ട്രഷററുമായി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. പഞ്ചാബ് നാഷനല്‍ ബാങ്ക് പള്ളിക്കണ്ടി ബ്രാഞ്ചില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 4329000100556629, IFS CODE: PUNB0432900. ഫോണ്‍: 9496283573, 9847167358.

Tags:    
News Summary - MUNAVAR-ALI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.