കൊച്ചി: മുനമ്പത്ത് ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടം നടന്ന് രണ്ടുമാസം പിന്നിടുേമ്പാഴും കാണാതായ തമിഴ്നാട് തേങ്ങാപട്ടണം സ്വദേശികളായ ഏഴ് മത്സ്യത്തൊഴിലാളികളെക്കുറിച്ച് വിവരമില്ല. കേരള, തമിഴ്നാട് സർക്കാറുകൾക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ രക്ഷാപ്രവർത്തനം മുടങ്ങിയിട്ട് നാേളറെയായി. ആഗസ്റ്റ് ഏഴിനാണ് മുനമ്പം തീരത്തുനിന്ന് 28 നോട്ടിക്കല്‍ മൈല്‍ അകലെ 14 പേരടങ്ങിയ മത്സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ചത്. രണ്ടുപേരെ പരിക്കുകളോടെയും അഞ്ചുപേരെ മരിച്ചനിലയിലും കടലില്‍നിന്ന് കണ്ടെത്തിയിരുന്നു. നാവികസേനയുടെയും തീരസംരക്ഷണ സേനയുടെയും കപ്പലുകൾ നടത്തിയ തിരച്ചിലിൽ ബോട്ട് മുങ്ങിയ സ്ഥലം തിരിച്ചറിഞ്ഞിരുന്നു.
മുങ്ങിയ ബോട്ടിൽ ഏഴ് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹം കുടുങ്ങിക്കിടക്കുകയാണെന്നാണ് നിഗമനം. ഇതാകെട്ട കടലിൽ 70 മീറ്ററോളം ആഴമുള്ളിടത്താണ്. ഇവിടെനിന്ന് ബോട്ടുയർത്താൻ അത്യാധുനിക സംവിധാനങ്ങൾ വേണം. നാവികസേനക്ക് ഇതിന് സജ്ജീകരണങ്ങൾ ഇല്ലാത്തതിനാൽ മുംബെയിൽനിന്ന് എത്തിക്കണം. ബോട്ടുയർത്താൻ കോടികൾ െചലവുവരുമെന്ന് മാത്രമല്ല, കനത്ത അടിയൊഴുക്കുള്ള ഇൗ ഭാഗത്ത് കപ്പലടക്കമുള്ളവ നിർത്തിയിടാൻപോലും കഴിയാത്ത സ്ഥിതിയാണെന്ന് ഫിഷറീസ് െഡപ്യൂട്ടി ഡയറക്ടർ മഹേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
കാണാതായവർ ബോട്ടിൽ കുടുങ്ങി താഴ്ന്നെന്ന് കരുതുന്നില്ലെന്നും തീരക്കടൽ കേന്ദ്രീകരിച്ച് മൃതദേഹങ്ങൾക്ക് അന്വേഷണം പുരോഗമിക്കുകയാണെന്നും കോസ്റ്റൽ പൊലീസ് സി.െഎ രമേഷ് കുമാർ പറഞ്ഞു. അടുത്തിടെ അർത്തുങ്കലിന് സമീപം ഒരുമൃതദേഹം കരക്കടിഞ്ഞിരുന്നു. ഇത് കാണാതായ മത്സ്യത്തൊഴിലാളിയുടേതാണോ എന്ന് പരിശോധിച്ചുവരുകയാണ്. ആഴക്കടലിൽ ഒഴുക്കുള്ള ഭാഗമായതിനാൽ ബോട്ടിെൻറ അവശിഷ്ടങ്ങൾ ചളി മൂടിപ്പോകാൻ സാധ്യതയുണ്ടെന്ന് നാവികസേന വൃത്തങ്ങൾ പറഞ്ഞു. മാത്രമല്ല, ദിവസങ്ങൾ വൈകുന്നതോടെ ഒഴുക്കിൽ ബോട്ടിെൻറ സ്ഥാനം മാറാനും ഇടയുണ്ട്. അപകടത്തിൽപെട്ട ബോട്ടിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. കാണാതായ തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്നോ എന്നത് ഇപ്പോഴും അവ്യക്തമാണ്. അപകടത്തിൽ മരിച്ച മലയാളിയായ തൊഴിലാളിയുടെ കുടുംബത്തിന് ഇൻഷുറൻസ് സഹായമടക്കം 18ലക്ഷം രൂപയോളം ലഭ്യമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.