തിരുവനന്തപുരം: കോവിഡ് കാരണം ഗൾഫ് നാടുകളിൽ മരിച്ച പ്രവാസികളുടെ ചിത്രം പ്രസിദ്ധീകരിച്ച പത്രത്തെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഗൾഫ് നാടുകളിൽ ഏറ്റവും അധികം പ്രചാരമുള്ള ദിനപത്രം, മരിച്ച പ്രവാസികളുടെ ചിത്രം മുൻ പേജിൽ പ്രസിദ്ധീകരിച്ചതാണ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശങ്ങളിൽ മരിച്ച പ്രവാസികളുടെ ചിത്രവുമായി കഴിഞ്ഞ ദിവസം 'മാധ്യമം' തയാറാക്കിയ പ്രത്യേക മുഖപേജിനെ മുഖ്യമന്ത്രി വിമർശിച്ചത് സൂചിപ്പിച്ചാണ് കെ.പി.സി.സി അധ്യക്ഷെൻറ പ്രസ്താവന.
മാധ്യമങ്ങളോട് മുഖ്യമന്ത്രിക്ക് നേരത്തെ അലർജിയുള്ളതാണെന്നും മുല്ലപ്പള്ളി പറഞ്ഞു. സമീപകാലത്താണ് അൽപം മാറ്റം വന്നത്. മാധ്യമങ്ങളെ സ്വാധീനിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലെന്ന് തിരിച്ചറിഞ്ഞതിനാലായിരുന്നു അത്. പത്രപ്രവർത്തകരോട് കടക്ക് പുറത്തെന്ന് പറഞ്ഞ പാരമ്പര്യമാണ് മുഖ്യമന്ത്രിക്കുള്ളത് - മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.