കേരളം കലാപഭൂമിയായി മാറിയെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: കേരളം കലാപഭൂമിയായി മാറിയെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സുരക്ഷ ഉറപ്പാക്കു ന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. മുഖ്യമന്ത്രി പെരുമാറുന്നത് സർവാധിപതിയെ പോലെ എന്നും മുല്ലപ്പള്ളി മാധ്യ മങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയും ബി.ജെ.പിയും ചേർന്ന് കേരളത്തെ യുദ്ധക്കളമാക്കി മാറ്റിയിരിക്കുകയാണെന്ന് കെ.പി.സി.സി മുൻ പ്രസിഡന്‍റ് വി.എം സുധീരൻ. ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പുവരുത്തേണ്ട മുഖ്യമന്ത്രി തന്നെയാണ് അരാജകമായ അവസ്ഥയിലേക്ക് സംസ്ഥാനത്തെ തള്ളിവിട്ടത്. ഇത് പൊറുക്കാനാകാത്ത അപരാധമാണ്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടിയുമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ചു വീഴ്ത്തിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും സുധീരൻ പറഞ്ഞു.

നാടുനശിച്ചാലും വിരോധമില്ല തന്‍റെ രാഷ്ട്രീയക്കളി നടത്തണമെന്ന് കരുതുന്ന കേരളം കണ്ട ക്രൂരനായ 'ജനദ്രോഹി മുഖ്യമന്ത്രി' എന്ന നിലയിലായിരിക്കും ഭാവിയിൽ ചരിത്രം പിണറായിയെ രേഖപ്പെടുത്തുക. ഇന്നത്തെ സംഭവങ്ങളെ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ഹർത്താലനുകൂലികൾ അക്രമം നടത്തിയത് അപലപനീയമാണെന്നും വി.എം സുധീരൻ വ്യക്തമാക്കി.

Tags:    
News Summary - Mullappally Ramachandran, vm sudheeran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.