മന്ത്രി ജലീലിനെ പുറത്താക്കും വരെ സമരം -മുല്ലപ്പള്ളി

കോഴിക്കോട്: ബന്ധു നിയമന വിവാദത്തിൽ ആരോപണ വിധേയനായ മന്ത്രി കെ.ടി ജലീലിനെ പുറത്താക്കും വരെ സമരമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ജലീലിനെ മാറ്റി നിർത്തിയുള്ള അന്വേഷണത്തിന് സർക്കാർ തയാറാകണമെന്നും മുല്ലപ് പള്ളി ആവശ്യപ്പെട്ടു.

എൻ.എസ്.എസിനെ സി.പി.എം അപമാനിച്ചു. സാമുദായിക സംഘടനകളുടെ എല്ലാ ആവശ്യങ്ങളും കോൺഗ്രസ് നിറവേറ്റിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഫുട്ബാൾ താരം ഐ.എം. വിജയനോട് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Mullappally Ramachandran KT Jaleel -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.