തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിലെ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ.
മുഖ്യമന്ത്രിയുടെ വിശ്വസ്തനും ഐ.ടി സെക്രട്ടറിയും പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം. ശിവശങ്കരൻ ആണ് കള്ളക്കടത്തിൻെറ കേന്ദ്രബിന്ദു. വിവാദനായകനും മുഖ്യമന്ത്രി നടത്തിയ വിവാദ ഇടപാടുകളുടെ ആസൂത്രകനും ശിവശങ്കറാണ്.
സ്പ്രിൻക്ലർ ഇടപാടിൽ മുഖ്യമന്ത്രിയുമായി ബന്ധിപ്പിച്ച കണ്ണി ശിവശങ്കറാണ്. കേസിൽ ആരോപണ വിധേയമായിട്ടുള്ള സ്വപ്ന സുരേഷിൻെറ നിയമനത്തെക്കുറിച്ച് വിശദീകരിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിയോ, അദ്ദേഹത്തിൻെറ ഓഫീസോ പാർട്ടിയോ അറിയാതെ നിയമനങ്ങൾ നടക്കില്ല.
ഈ കേസ് സി.ബി.ഐക്ക് വിടുന്നതോടൊപ്പം കൊഫേ പോസ നിയമപ്രകാരം കേസ് ചാർജ് ചെയ്യണം. ഇതുവഴി കാലതാമസം ഒഴിവാക്കാനാകും. മുഖ്യമന്ത്രിയേയും ഈ അന്വേഷണ പരിധിയിൽ എത്തിക്കണം. ഈ കേസിൽ ബി.ജെ.പിയും കേന്ദ്രസർക്കാറും ഉറച്ച തീരുമാനം എടുക്കണം.
ജുഡീഷ്യറിയിൽ വിശ്വാസമുള്ളതുപോലെ മാധ്യമപ്രവർത്തകരിലും ഞങ്ങൾക്ക് വിശ്വാസമുണ്ട്. മാധ്യമപ്രവർത്തകർ നിർഭയമായി മുന്നോട്ട് പോകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.