മുല്ലപ്പെരിയാർ: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത പാലിക്കണമെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാർ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ജനങ്ങൾ ജാഗ്രതാ പാലിക്കണം. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്.

ഉപ്പുതറ, അയ്യപ്പൻ കോവിൽ, വണ്ടിപ്പെരിയാർ വഴി വരുന്ന വെള്ളം ഇടുക്കി അണക്കെട്ടിൽ എത്താൻ 27 കിലോ മീറ്റർ സഞ്ചരിക്കണം. ഈ ഭാഗങ്ങളിൽ കർശന സുരക്ഷ ഏർപ്പെടുത്താനാണ് തീരുമാനം. 853 കുടുംബങ്ങളെ പ്രദേശത്ത് നിന്ന് മാറ്റേണ്ടി വരും. 3220 ആളുകളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്.

വില്ലേജ്, താലൂക്ക്, കലക്ടറേറ്റ് എന്നിവിടങ്ങളിലും മന്ത്രിയുടെ ഒാഫിസിലും കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കിയിലെത്തുമെന്നും. അവിടത്തെ പ്രവർത്തനങ്ങൾ നേരിട്ട് നിയന്ത്രിക്കുമെന്നും മന്ത്രി കെ. രാജൻ അറിയിച്ചു.

Tags:    
News Summary - Mullaperiyar: No need to worry - K Rajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.