എ. അബ്ദുസലാം സുല്ലമി അന്തരിച്ചു

ഷാ​ർ​ജ: പ്ര​മു​ഖ ഹ​ദീ​സ്​ പ​ണ്ഡി​ത​നും ഗ്ര​ന്​​ഥ​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ എ​. അ​ബ്​​ദു​സ്സ​ലാം സു​ല്ല​മി (66) ഷാ​ർ​ജ​യി​ൽ അ​ന്ത​രി​ച്ചു. കു​ടും​ബ​ത്തോ​ടൊ​പ്പം ദു​ബൈ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തെ ശ്വാ​സ​ത​ട​സ്സ​ത്തെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച​യാ​യി ഷാ​ർ​ജ അ​ൽ​ഖാ​സി​മി ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി​രു​ന്നു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാണ്​ മ​ര​ണം. 

കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ ഉ​പാ​ധ്യ​ക്ഷ​ൻ, അ​ൽ ഇ​സ്​​ലാ​ഹ്​ മാ​സി​ക എ​ഡി​റ്റ​ർ, കോ​ഴി​ക്കോ​ട് ഐ.​എ​ച്ച്.​ഐ.​ആ​ർ അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ, എ​ട​വ​ണ്ണ ജാ​മി​അ ന​ദ്​​വി​യ്യ, എ​ട​ക്ക​ര ഗൈ​ഡ​ൻ​സ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​ൻ, വാ​ഴ​ക്കാ​ട് ദാ​റു​സ​ലാം മ​ഹ​ല്ല് ഖാ​ദി, നി​ര​വ​ധി മ​ഹ​ല്ലു​ക​ളി​ൽ ഖ​തീ​ബ്​ എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്​​ഠി​ച്ചു. 2016ൽ ​വ​ക്കം മൗ​ല​വി അ​വാ​ർ​ഡ്​ ല​ഭി​ച്ചി​രു​ന്നു. സ​ഹീ​ഹു​ൽ ബു​ഖാ​രി മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യി പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​ത്​ അ​ദ്ദേ​ഹ​മാ​ണ്.

മ​ത​പ​ണ്ഡി​ത​നും പ​രി​ഷ്​​ക​ർ​ത്താ​വു​മാ​യ എ. അ​ല​വി മൗ​ല​വി​യു​ടെ​യും പി.​സി. പാ​ത്തു​മ്മ​ക്കു​ട്ടി​യു​ടെ​യും മ​ക​നാ​യി 1950 ജൂൺ ഒന്നിന് മ​ല​പ്പു​റം എ​ട​വ​ണ്ണ​യി​ലാ​ണ്​ ജ​ന​നം. അരീക്കോട് സുല്ലമുസലാം അറബിക് കോളജിലാണ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് സർക്കാർ ജോലിയിൽ പ്രവേശിച്ച അബ്ദുസലാം സുല്ലമി പിന്നീട് ജോലി രാജിവെച്ച് എടവണ്ണ ജാമിഅ നദ് വിയ അറബിക് കോളജിൽ അധ്യാപകനായി. അവിടെ 27 വർഷം അധ‍്യാപകനായി സേവനം ചെയ്തു. 

ഫിഖ്ഹ്, ഖുർആൻ തഫ്സീർ, ഹദീസ്, അക്കീദ എന്നിവയുമായി ബന്ധപ്പെട്ടും മതത്തെയും മദ്ഹബുകളെയും താരതമ്യം ചെയ്തും 125 ൽപരം ഇസ്ലാമിക ഗ്ര ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. നൂറുൽ ഖുർആൻ എന്ന പേരിൽ മലയാളത്തിൽ രചിച്ച ഖുർആൻ പരിഭാഷയാണ് പ്രധാന കൃതി. സ​ഹീ​ഹു​ൽ ബുഹാരി തർജമ, റിയാദ് അസ് സാലിഹീൻ തർജമ, നൂറുൽ യക്കീൻ തർജമ, സഖാത്തും നൂതന പ്രശ്നങ്ങളും, ഷാഫി മദ്ഹബ്, ഹദീസിലെ സുന്നത്ത് ജമാഅത്ത്, ഇസ് ലാമിലെ പ്രതീക്ഷകൾ, പള്ളിയിലെ വനിതകളുടെ പ്രാർഥന, തൗഹീദ് -സംക്ഷിപ്‌ത പഠനം, സംഗീതവും സംഗീതോപകരണങ്ങളും, ഇസ് ലാമിലെ അടിസ്ഥാനതത്ത്വങ്ങള്‍ എന്നിവയാണ് മറ്റ് പ്രധാന രചനകൾ. 

ഭാ​ര്യ: അ​സ്​​മാ​ബി അ​ൻ​വാ​രി​യ്യ. മ​ക്ക​ൾ: മു​നീ​ബ (ന​ഴ്സ്, ദു​ബൈ), മു​ജീ​ബ, മു​ഫീ​ദ (ദു​ബൈ), മു​ബീ​ൻ (ദു​ബൈ). മ​രു​മ​ക്ക​ൾ: ന​ജീ​ബ് തി​രൂ​ർ​ക്കാ​ട്, ജു​നൈ​ദ് കൊ​ടു​ങ്ങ​ല്ലൂ​ർ, റാ​നി​യ മേ​ലാ​റ്റൂ​ർ, അ​ന​സ് പ​ത്ത​പ്പി​രി​യം (എ​ല്ലാ​വ​രും ദു​ബൈ). 
സ​ഹോ​ദ​ര​ങ്ങ​ൾ: ഇ. ​സ​ഇൗ​ദ്​ (എ​സ്.​ഡി.​പി.​ഐ ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്), അ​ബൂ​ബ​ക്ക​ർ (വൈ​ത്തി​രി), അ​ബ്​​ദു​ല്ല ന​ദ്​​വി (ജാ​മി​അ ന​ദ്​​വി​യ്യ,  എ​ട​വ​ണ്ണ), മു​ജീ​ബ് (അ​ധ്യാ​പ​ക​ൻ, ഇ​സ്​​ലാ​ഹി​യ ഒാ​റി​യ​ൻ​റ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ട​വ​ണ്ണ), മു​ബാ​റ​ക് (അ​ധ്യാ​പ​ക​ൻ, ജി.​യു.​പി സ്കൂ​ൾ പ​ത്ത​പ്പി​രി​യം), എ. ​ജ​മീ​ല ടീ​ച്ച​ർ എ​ട​വ​ണ്ണ, റ​ഹ്​​മാ​ബി (പ​യ്യ​ന്നൂ​ർ). ഖ​ബ​റ​ട​ക്കം നടപടി ​ക്രമങ്ങൾക്കുശേഷം നാട്ടിലെത്തിച്ച്​ എ​ട​വ​ണ്ണ ചെറിയപ​ള്ളി ഖ​ബ​ർ​സ്​​ഥാ​നി​ൽ. 

Tags:    
News Summary - Mujahid Leader A. Abdul salam sullami Passed -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.