Posted On
date_range Updated On
date_range സമസ്ത-ലീഗ് വിവാദങ്ങൾ ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്ന് മുഈനലി തങ്ങള്‍
മലപ്പുറം: സമസ്ത- ലീഗ് വിവാദങ്ങൾ മുസ്ലിം ലീഗിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്ന് യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈനലി ശിഹാബ് തങ്ങൾ. എല്ലാവരും ഉണർന്ന് പ്രവർത്തിക്കും. മലപ്പുറത്തും പൊന്നാനിയിലും യു.ഡി.എഫ് വൻ വിജയം നേടുമെന്നും മുഈനലി തങ്ങള്‍ വ്യക്തമാക്കി.
സമസ്തയും ലീഗും തമ്മിൽ പ്രശ്നങ്ങളില്ലെന്നും തെരഞ്ഞെടുപ്പിൽ ദോഷകരമായി ബാധിക്കില്ലെന്നും മുഈനലി തങ്ങള്‍ പറഞ്ഞു. ഹൈദരലി തങ്ങളെ ചൂണ്ടിക്കാട്ടിയുള്ള എൽ.ഡി.എഫ് സ്ഥാനാർഥി കെ.എസ്. ഹംസയുടെ പ്രചാരണം തെരഞ്ഞെടുപ്പ് സമയത്ത് ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്ത് പുതിയ സർക്കാർ അധികാരത്തിൽ എത്തിക്കുകയും മോദിയെ പുറത്താക്കുകയുമാണ് ലക്ഷ്യമെന്നും മുഈനലി തങ്ങള്‍ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.