തളിപ്പറമ്പ്: എം.എസ്.എഫ് പ്രവർത്തകന് വെട്ടേറ്റു. സർസയ്യിദ് കോളജിലെ എം.എസ്.എഫ് യൂനിറ്റ് ജനറൽ സെക്രട്ടറി പി.പി. നജീറിനാണ് (20) വെട്ടേറ്റത്. വധശ്രമത്തിന് പിന്നിൽ എസ്.എഫ്.ഐ നേതാക്കളാണെന്ന് എം.എസ്.എഫ് നേതൃത്വം ആരോപിച്ചു. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. ബി.എ ഇക്കണോമിക്സ് അവസാനവർഷ വിദ്യാർഥിയായ നജീർ, ഭക്ഷണം കഴിക്കാനായി ഹോസ്റ്റലിലേക്ക് പോകവേ ബൈക്കിലെത്തിയ രണ്ടുപേർ വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നുവത്രെ. എസ്.എഫ്.ഐ നേതാക്കളായ പ്രജീഷ് ബാബു, വിശാഖ് എന്നിവർ ബൈക്കിലെത്തി വടിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. പുറത്ത് വെട്ടേറ്റ നജീറിനെ ഹോസ്റ്റലിലുള്ളവരാണ് തളിപ്പറമ്പിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചത്. എസ്.എഫ്.ഐ ആസൂത്രിതമായി നടത്തിയ വധശ്രമമാണ് ഇതെന്ന് എം.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി ഷജീർ ഇഖ്ബാൽ ആരോപിച്ചു. ഇക്കഴിഞ്ഞ 11 മുതൽ തളിപ്പറമ്പ് സർസയ്യിദ് കോളജിൽ എസ്.എഫ്.ഐ--എം.എസ്.എഫ് സംഘർഷം നിലനിൽക്കുന്നുണ്ട്. ഇതിെൻറ തുടർച്ചയാണ് അക്രമമെന്നാണ് പൊലീസിെൻറ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.