Posted On
date_range Updated On
date_range മീസിൽസ്–റുബെല്ല പ്രതിരോധ യജ്ഞം 11 ജില്ലകളിൽ 25 വരെ നീട്ടി
തിരുവനന്തപുരം: മീസിൽസ്-റുബെല്ല വാക്സിനേഷൻ കാമ്പയിൻ ഇൗ മാസം 25 വരെ നീട്ടി. നിശ്ചിത നേട്ടം കൈവരിക്കാനാണ് പരിപാടി നീട്ടിയത്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലൊഴികെയാണ് നീട്ടിവെച്ചത്. ഇൗ മൂന്ന് ജില്ലകൾ 96 ശതമാനത്തിലധികം നേട്ടം കൈവരിച്ചുകഴിഞ്ഞു. എന്നാൽ, ഇൗ ജില്ലകളിൽ കുത്തിവെപ്പ്എടുക്കാത്ത കുട്ടികൾ ഉണ്ടെങ്കിൽ േമാപ്-അപ് റൗണ്ട് നടത്താനും നിർദേശം നൽകി. 17 വരെയുള്ള റിപ്പോർട്ട് അനുസരിച്ച് തിരുവനന്തപുരം 89 ശതമാനം, കൊല്ലം 87, തൃശൂർ 83 , പാലക്കാട് 77, മലപ്പുറം 56.44 , കോഴിക്കോട് 76.12 , വയനാട് 89 , കണ്ണൂർ 78.46, കാസർകോട് 81, കോട്ടയം 93.6, എറണാകുളം 84.94 എന്നിങ്ങനെയാണ് വാക്സിൻ എടുത്തവരുടെ നിരക്ക്.
സംസ്ഥാനത്ത് ആകെ 59 ലക്ഷത്തോളം കുട്ടികൾക്ക് വാക്സിനേഷൻ നൽകി 80 ശതമാനം നേട്ടം കൈവരിച്ചു. മലപ്പുറം പോലുള്ള ജില്ലകളിൽ വാക്സിനേഷൻ ഉൗർജിതമാക്കുന്നതിന് പ്രത്യേക കർമ പരിപാടി ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ വാർത്തക്കുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.