എംപാനൽ കണ്ടക്​ടർ: ഹൈകോടതിയിൽ സത്യവാങ്​മൂലം സമർപ്പിച്ചു

കൊച്ചി: എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടത്​ സംബന്ധിച്ച്​ കെ.എസ്.ആർ.ടി.സി ഹൈകോടതിയിൽ സത്യവാങ്​മൂലം സമർപ്പ ിച്ചു. 4071 എംപാനൽ കണ്ടക്ടർമാരെയാണ് പിരിച്ചുവിട്ടത്. പി.എസ്​.സി റാങ്ക്​ ലിസ്​റ്റിൽ നിന്നുള്ള നിയമനത്തിന്​ നടപടിക ൾ ആരംഭിച്ചെന്നും സർക്കാർ കോടതിയെ അറിയിച്ചു. എം പാനൽ ജീവനക്കാരെ പിരിച്ചുവിടണമെന്ന്​ ​ൈഹകോടതി കർശന നിർദേശം നൽകിയ സാഹചര്യത്തിലാണ്​ നടപടി.

അതേസമയം, താത്​കാലിക കണ്ടക്​ടർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതോടെ സംസ്​ഥാനത്തുടനീളം നിരവധി സർവീസുകൾ മുടങ്ങി. ഇന്ന്​ എറണാകുളത്ത്​ പകുതി സർവീസും മുടങ്ങി. കോട്ടയത്ത്​ 72ഉം കുമളിയിൽ അഞ്ചും സർവീസുകൾ​ റദ്ദാക്കി. വടക്കൻ ജില്ലകളിൽ പത്തു ശതമാനം സർവീസുകളും മുടങ്ങാൻ സാധ്യതയുണ്ട്​. ഇന്നലെ സംസ്​ഥാനത്താകമാനം കെ.്​സ്​.ആർ.ടി.സിയുടെ 815 സർവീസുകൾ മുടങ്ങിയിരുന്നു.

അതിനിടെ, താത്​കാലിക ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തിൽ എംപാനൽ കണ്ടക്​ടർമാരുടെ അപ്പീൽ ഹരജികൾ ഹൈകോടതി ഇന്ന് പരിഗണിക്കും.

Tags:    
News Summary - Mpanal Conductor: KSRTC Submit Affidavit - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.