െതാടുപുഴ: കരിങ്കുന്നത്ത് പൂതക്കുഴിയില്‍ സജിയുടെ പുരയിടത്തിൽ പശുക്കുട്ടികളല്ല തൊഴുത്ത് തന്നെ ‘ഓടിക്കളി’ക്കുന്നു. ആകെയുള്ള 13 സെൻറ് പുരയിടത്തില്‍ വീടിന് പുറമെ തൊഴുത്തു കൂടി നിര്‍മിച്ചാലുണ്ടാകുന്ന സാങ്കേതിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് എ.സി മെക്കാനിക്കും വെല്‍ഡിങ് ജോലിക്കാരനുമായ സജി നൂതന മാർഗം അവലംബിച്ചത്.
ഇതോടെ സജിയുടെ വെച്ചൂര്‍പശു തുള്ളിക്കളിക്കുന്നത് സഞ്ചരിക്കുന്ന തൊഴുത്തിൽ. വര്‍ഷങ്ങളോളം ഗള്‍ഫിലായിരുന്ന സജി ഒരു വര്‍ഷമായി നാട്ടിലെത്തിയിട്ട്. ഇവിടെ വെല്‍ഡിങ് ജോലികളും മറ്റുമായി കഴിയുന്നതിനിടെയാണ് വെച്ചൂര്‍ പശുവിനെ വാങ്ങിയത്. ആദ്യം പശുക്കിടാവിനെ പുരയിടത്തില്‍ തന്നെയായിരുന്നു കെട്ടിയിരുന്നത്. പിന്നീടാണ് തൊഴുത്തു നിര്‍മാണത്തെക്കുറിച്ച് ആലോചിച്ചത്.
വാഹനങ്ങളുടെ പഴയ സ്പെയര്‍പാര്‍ട്സുകള്‍ ഉപയോഗിച്ചായിരുന്നു നിര്‍മാണം. സ്വന്തമായി ഇരുമ്പില്‍ നിര്‍മിച്ച ചെയ്സിലും ഓട്ടോയുടെ ടയറുകളിലുമാണ് തൊഴുത്ത് നില്‍ക്കുന്നത്. പത്തടി നീളവും എട്ടടി വീതിയുമുണ്ട്. കൈകൊണ്ട് തിരിക്കാവുന്ന ലിവര്‍ ഉപയോഗിച്ച് തൊഴുത്ത് എവിടേക്ക് വേണമെങ്കിലും മാറ്റിയിടാം. തൊഴുത്തില്‍നിന്നും ചാണകവും മറ്റു മാലിന്യങ്ങളും ശേഖരിക്കുന്നതിനും പ്രത്യേക സംവിധാനമുണ്ട്. ഒരുപ്രസവത്തില്‍ ജനിച്ച മൂന്നു മക്കളാണ് സജിക്കും ഭാര്യ ബീനക്കും. അജയ്, അക്ഷയ, അജ്ഞന. ഇത്തവണ ഒന്നിച്ച് എസ്.എസ്.എൽ.സി പരീക്ഷയെഴുതി മൂവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.