തിരുവനന്തപുരം: ബസുകളുടെ കാലപ്പഴക്കത്തിൽ കെ.എസ്.ആർ.ടി.സിക്ക് ആശ്വാസമായി കേരള മോേട്ടാർവാഹനച്ചട്ടത്തിൽ ഭേദഗതി. പുതിയ ബസുകൾക്ക് സൂപ്പർക്ലാസ് സർവിസുകളായി ഒാടാനുള്ള കാലപരിധി മൂന്നു വർഷവും ഫാസ്റ്റ് പാസഞ്ചറുകൾക്ക് അഞ്ചുവർഷവുമെന്ന നിലവിലെ വ്യവസ്ഥ യഥാക്രമം അഞ്ചും ഏഴും വർഷമായി ഉയർത്തിയാണ് സർക്കാർ കരട് വിജ്ഞാപനമിറക്കിയത്. ആവശ്യത്തിന് പുതിയ ബസുകളില്ലാത്തത് മൂലം നിലവിലെ മൂന്ന് വർഷ പരിധി കഴിഞ്ഞ നിരവധി സൂപ്പർഫാസ്റ്റ് സർവിസുകളാണ് നിയമക്കണ്ണിൽ ചട്ടവിരുദ്ധമായി സർവിസ് നടത്തുന്നത്. ഇൗ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിയുടെ ആവശ്യം പരിഗണിച്ചാണ് സർക്കാറിെൻറ വേഗത്തിലുള്ള ഇടപെടൽ. ഒരു മാസത്തിനകം ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ച് വിജ്ഞാപനമിറങ്ങും.
ഇതോടെ കെ.എസ്.ആർ.ടി.സി ബസുകൾ കാലപരിധിയുടെ പേരിൽ നേരിട്ടിരുന്ന സമ്മർദവും പ്രതിസന്ധിയും അവസാനിക്കും. കെ.എസ്.ആർ.ടി.സിയുടെ ആവശ്യങ്ങൾ സർക്കാർ അനുഭാവത്തോടെ പരിഗണിക്കുേമ്പാഴും പുതിയ പെർമിറ്റുകളുടെ കാര്യത്തിൽ മോേട്ടാർ വാഹനവകുപ്പ് കടുംപിടിത്തം തുടരുകയാണ്. കാലപ്പഴക്കത്തിെൻറ പേരിൽ മലബാർ മേഖലയിലടക്കം 26 ഒാർഡിനറി ബസുകളുടെ പെർമിറ്റ് അപേക്ഷ പോലും മോേട്ടാർ വാഹനവകുപ്പ് തടഞ്ഞുവെച്ചിരിക്കുകയാണ്. ഇതിനെതിരെ കെ.എസ്.ആർ.ടി.സി കത്ത് നൽകിയിട്ടും മോേട്ടാർ വാഹനവകുപ്പ് പ്രതികരിച്ചിട്ടില്ല. പുതിയ സിറ്റി ഒാർഡിനറിക്ക് പെർമിറ്റ് കിട്ടണമെങ്കിൽ അഞ്ചുവർഷത്തിൽ താഴെയും ഒാർഡിനറിക്ക് എട്ടുവർഷത്തിൽ താഴെയും മാത്രം പഴക്കമുള്ള ബസുകളാകണമെന്ന പുതിയ നിബന്ധന കർശനമാക്കുകയാണ് മോേട്ടാർ വാഹനവകുപ്പ്.
ഇതിനെതിതെ കെ.എസ്.ആർ.ടി.സി സർക്കാറിനെയും സമീപിച്ചിട്ടുണ്ട്. നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം കരകയറാനുള്ള മാർഗങ്ങൾ ആരായുേമ്പാൾ ഇത്തരം നീക്കങ്ങളെയെല്ലാം പ്രതികൂലമായി ബാധിക്കുന്ന നിലപാടാണ് മോേട്ടാർ വാഹനവകുപ്പിെൻറ ഭാഗത്തുനിന്നുള്ളതെന്നാണ് കെ.എസ്.ആർ.ടി.സിയുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.