ആലപ്പുഴ: നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച 19 കാരിയാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞത്. കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളജ് ന്യൂ ബോൺ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.
കടുത്ത വയറുവേദന എന്ന് പറഞ്ഞാണ് രാത്രിയിൽ പെൺകുട്ടി ആശുപത്രിയിൽ എത്തിയത്. ഡോക്ടറെ കണ്ടതിന് ശേഷം നിരീക്ഷണത്തിൽ ഇരിക്കാൻ നിർദേശിക്കുകയായിരുന്നു. അതിന് ശേഷമാണ് യുവതി ശുചിമുറിയിൽ പോയി പ്രസവിച്ചത്. സംശയം തോന്നിയ ആശുപത്രി അധികൃതർ ശുചിമുറി പരിശോധിക്കുന്നതിനിടെയാണ് പുറത്തുനിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. ഉടൻ തന്നെ കുഞ്ഞിനെയും യുവതിയെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിതാവിന്റെ ഒപ്പമാണ് പെൺകുട്ടി ആശുപത്രിയിലെത്തിയത്. പെൺകുട്ടി അവിവാഹിതയാണ്. ഗർഭിണിയാണെന്ന വിവരം പെൺകുട്ടി ബന്ധുക്കളോടും ഡോക്ടറോടും പറഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.