Posted On
date_range Updated On
date_range നെയ്യാറ്റിൻകരയിൽ മകളുടെ കഴുത്തറുത്ത് അമ്മ ജീവനൊടുക്കി
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത് അമ്മ ആത്മഹത്യ ചെയ്തു. നെയ്യാറ്റിൻകര റെയിൽവേ പാലത്തിനു സമീപം താമസിക്കുന്ന ലീല(75)യാണ് മകൾ ബിന്ദുവിനെ(48) കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചതിനു ശേഷം ജീവനൊടുക്കിയത്. ബിന്ദുവിനെ ഗുരുതര പരിക്കുകളോടെ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ലീലയുടെത്. ഇവരുടെ മകൻ കുറച്ചു വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് മകളെ കൊലപ്പെടുത്താൻ ശ്രമിച്ച് ലീല ആത്മഹത്യക്ക് തുനിഞ്ഞതെന്നാണ് കരുതുന്നത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. എന്നാൽ ശനിയാഴ്ച രാവിലെയാണ് ഇത് പുറത്തറിഞ്ഞത്. നെയ്യാറ്റിൻകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.