മുലപ്പാല്‍ കൊടുക്കുന്നതിനെച്ചൊല്ലി തര്‍ക്കം; പൊലീസ് ഇടപെട്ടു

മുക്കം: നവജാത ശിശുവിന് 24 മണിക്കൂര്‍ കഴിഞ്ഞേ മുലപ്പാല്‍ കൊടുക്കാന്‍ അനുവദിക്കൂവെന്ന  പിതാവിന്‍െറ വാശി ഉമ്മയെയും ആശുപത്രി അധികൃതരെയും വലക്കുന്നു. മുക്കം ഇ.എം.എസ്  സഹകരണ ആശുപത്രിയില്‍ ബുധനാഴ്ച പകല്‍ രണ്ടോടെയാണ് ഓമശ്ശേരി സ്വദേശിയുടെ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവിച്ച് കുറച്ചുസമയം കഴിഞ്ഞപ്പോള്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു.  എന്നാല്‍, കുട്ടിയുടെ പിതാവ് ഇത് തടഞ്ഞു.

അഞ്ച് ബാങ്കുവിളി കഴിയാതെ കുട്ടിക്ക് മുലപ്പാല്‍ കൊടുക്കരുതെന്ന് യുവാവ് ഭാര്യയോടും ആശുപത്രി അധികൃതരോടും പറഞ്ഞു. ഇതനുസരിച്ച് വ്യാഴാഴ്ച ഉച്ചബാങ്ക് കഴിഞ്ഞേ കുട്ടിക്ക് മുലപ്പാല്‍ കൊടുക്കാന്‍ കഴിയൂ. ഇത് നവജാത ശിശുവിന്‍െറ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും യുവാവ് വഴങ്ങിയില്ല. 

ജപിച്ച് ഊതിയ വെള്ളം മാത്രമേ നല്‍കാവൂവെന്ന് യുവാവ് വാശിപിടിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈനിലും പൊലീസിലും വിവരമറിയിച്ചു. തുടര്‍ന്ന് എസ്.ഐ സലീമിന്‍െറ നേതൃത്വത്തില്‍ സ്ഥലത്തത്തെിയ പൊലീസ് സംസാരിച്ചിട്ടും യുവാവ് അന്ധവിശ്വാസത്തില്‍ ഉറച്ചുനിന്നു. കുഞ്ഞിന്‍െറ ആരോഗ്യത്തിന് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ആശുപത്രി അധികൃതര്‍ ഉത്തരവാദിയല്ളെന്ന് എഴുതി ഒപ്പിട്ടു നല്‍കിയിരിക്കുകയാണ് ഇയാള്‍.

 

Tags:    
News Summary - mother and baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.