തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ എറണാകുളത്തും കോഴിക്കോടും. എറണാകുളത്ത് 2187 പേർക്കും കോഴിക്കോട് 1504 പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
11,992 പേരാണ് എറണാകുളത്ത് ചികിത്സയിലുള്ളത്. 327 പേർക്കാണ് രോഗമുക്തിയുണ്ടായത്. കോഴിക്കോട് 11,393 പേരാണ് ചികിത്സയിലുള്ളത്. 402 പേരാണ് രോഗമുക്തി നേടിയത്. 20.41 ശതമാനമാണ് കോഴിക്കോട്ടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 7518 പേരെയാണ് കോഴികോട് പരിശോധനക്ക് വിധേയമാക്കിയത്.
അതേസമയം, കോവിഡ് വർധിച്ചതോടെ ജില്ലകളിലും നിയന്ത്രണം കർശനമാക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ ഒ.പിയിൽ നിയന്ത്രണം ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.