കോട്ടയം: എസ്.സി-എസ്.ടിക്കാർക്കെതിരായ അതിക്രമം തടയൽ നിയമം ഫലപ്രദമായി നടപ്പാക്കാൻ പൊലീസും എക്സിക്യൂട്ടിവും ജുഡീഷ്യറിയും ഇതുവരെ ശ്രമിച്ചിട്ടിെല്ലന്ന് ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ. ഇത്തരം കേസിൽ പ്രതിചേർക്കപ്പെടുന്നത് നിഷ്കളങ്കരാെണന്ന കോടതി നിരീക്ഷണം ഏകപക്ഷീയമാണ്. സുപ്രീംകോടതി വിധി മറികടക്കാനും ജനാധിപത്യത്തെ സംരക്ഷിക്കാനും പാർലമെൻറ് നിയമനിർമാണം നടത്തണം. ഈ ആവശ്യം ഉന്നയിച്ച് ഈ മാസം 25ന് തിരുവനന്തപുരത്ത് രാജ്ഭവൻ മാർച്ച് നടത്തുമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. സവർണവിഭാഗത്തിെൻറ പൗരാവകാശത്തെക്കുറിച്ച് മാത്രം നീതിന്യായ വ്യവസ്ഥ ആശങ്ക പ്രകടിപ്പിക്കുന്നത് പാർലമെൻറിെൻറ അവകാശങ്ങൾക്കുനേരെയുളള കൈകടത്തലാണ്. കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ ഇക്കാര്യത്തിൽ ആദ്യം മൗനം പാലിച്ചത് പ്രതിഷേധാർഹമാണ്.
ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച നടത്തുന്ന ഹർത്താൽ പരാജയപ്പെടുത്തുമെന്ന ബസുടമകളുടെ പ്രസ്താവന അപലപനീയമാണ്. രാഷ്ട്രീയപാർട്ടികൾ ഹർത്താൽ പ്രഖ്യാപിക്കുമ്പോൾ ഇത്തരം പ്രതികരണങ്ങൾ ബസുടമകൾ നടത്താറില്ല. ദലിത് സംഘടനകളുടെ ശക്തിയെ വെല്ലുവിളിക്കുന്നത് ഗുണകരമല്ല.ഹർത്താലിൽ ബസുകൾ നിരത്തിലിറങ്ങിയാൽ കത്തിക്കേണ്ടിവരും. അത്തരം സാഹചര്യങ്ങളിലേക്ക് കാര്യങ്ങൾ എത്തിക്കരുത് -അദ്ദേഹം പറഞ്ഞു.
ഭൂ അധികാര സംരക്ഷണസമിതി, കെ.പി.എം.എസ്, ആദിവാസി ഗോത്രമഹാസഭ, ഡി.എച്ച്.ആർ.എം, സി.എസ്.ഡി.എസ്, കേരള ദലിത് മഹാസഭ, ദലിത് ആദിവാസി മുന്നേറ്റസമിതി, ഡി.സി.യു.എഫ്, ബി.എസ്.പി, ആർ.എം.പി, എൻ.ഡി.എൽ.എഫ്, എ.കെ.സി.എച്ച്.എം.എസ്, എൻ.എ.ഡി.ഒ, കെ.ഡി.എഫ്, ആദിജനമഹാസഭ, ഐ.ഡി.എഫ്, കൊടുങ്ങൂർ കൂട്ടായ്മ, കേരള സ്റ്റേറ്റ് വേലൻ മഹാസഭ, ചെങ്ങറ സമരസമിതി, അരിപ്പ ഭൂസമരസമിതി, സിറ്റിസൺസ് ഫോറം, സി.പി.ഐ(എം.എൽ), റെഡ് സ്റ്റാർ, എസ്.ടി-എസ്.സി കോഒാഡിനേഷൻ കമ്മിറ്റി, മലവേട്ടുവ സമുദായസംഘം, ഡി.എസ്.എസ്, കേരള ചേരമർ സംഘം, എൻ.സി.എച്ച്.ആർ.ഒ, പെമ്പിളൈ ഒരുൈമ, സോഷ്യൽ ലിബറേഷൻ ഫ്രണ്ട്, സാംബവർ മഹാസഭ തുടങ്ങിയ 30ഓളം ദലിത്-ആദിവാസി-ബഹുജന സംഘടനകൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു. വിവിധ സംഘടന പ്രതിനിധികളായ സി.ജെ. തങ്കപ്പൻ, പി. ലീലാമ്മ, ടി.പി. കുട്ടപ്പൻ, സി.എം. ദാസപ്പൻ, കെ.കെ. വിജയൻ എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.