അഭിമന്യു വധക്കേസിലെ കുറ്റപത്രം അടക്കമുള്ള പത്തി​ലേറെ രേഖകൾ കോടതിയിൽനിന്ന് കാണാതായി

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ്​ വിദ്യാർഥി ഇടുക്കി വട്ടവട സ്വദേശി എം. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം അടക്കമുള്ള രേഖകൾ കോടതിയിൽനിന്ന്​ കാണാതായി. വിചാരണ നടപടികളിലേക്ക്​ കടക്കാനിരിക്കെയാണ്​ കേസുമായി ബന്ധപ്പെട്ട പത്തി​ലേറെ രേഖകൾ എറണാകുളം സെഷൻസ്​ കോടതിയിൽനിന്ന്​ അപ്രത്യക്ഷമായത്​.

കഴിഞ്ഞ ഡിസംബറിൽ രേഖകൾ നഷ്​ടപ്പെട്ടത്​ ശ്രദ്ധയിൽപെട്ട കോടതി അധികൃതർ വിവരം ഹൈകോടതിയെ അറിയിച്ചിരുന്നു. ഇതേതുടർന്ന്​ രേഖകൾ വീണ്ടും എടുക്കാൻ ഹൈകോടതി നിർദേശം നൽകിയിരുന്നു. ഇതിൽ എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ ജില്ല സെഷൻസ്​ ​കോടതിക്കുവേണ്ടി ​നോട്ടീസ്​ പുറത്തിറക്കിയിരുന്നു. കുറ്റപത്രം, പോസ്റ്റ്​​മോർട്ടം റിപ്പോർട്ട്​, കാഷ്വൽറ്റി രജിസ്​റ്റർ, സൈറ്റ്​ പ്ലാൻ എന്നിവ അടക്കമുള്ള രേഖകൾ നഷ്​ടപ്പെട്ടതായാണ്​ നോട്ടീസിൽ അറിയിച്ചിരിക്കുന്നത്​.

2019 ജൂലൈ മൂന്നിനാണ്​ നെട്ടൂർ മേക്കാട്ട് സഹൽ ഹംസ അടക്കമുള്ള പ്രതികൾക്കെതിരെ പൊലീസ്​ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്​. കോളജിലെ ചുവരെഴുത്തിനെച്ചൊല്ലി എസ്.എഫ്.ഐ-കാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിൽ നിലനിന്ന സ്​പർധയെത്തുടർന്നാണ്​ കൊലപാതകം നടന്നതെന്നാണ്​ കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്​. 2018 ജൂലൈ രണ്ടിന്​ പുലർച്ചയാണ്​ അഭിമന്യു കൊല്ലപ്പെട്ടത്​. 

Tags:    
News Summary - More than ten documents, including the charge sheet in the Abhimanyu murder case, have gone missing from the court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.