തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്റെ രാ​ഷ്ട്രീ​യ​ത​ല​വ​ര മാ​റ്റി​വ​ര​ക്കാ​ൻ വ​ഴി​വെ​ച്ചേ​ക്കാ​വു​ന്ന നി​ർ​ണാ​യ​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ഇ​നി ഒ​രാ​ഴ്ച ദൂ​രം. പ​തി​റ്റാ​ണ്ടു​നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഭ​ര​ണ​ത്ത​ല​പ്പ​ത്തേ​ക്ക് തി​രി​ച്ചു​വ​രാ​ൻ ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ യു.​ഡി.​എ​ഫും ച​രി​ത്രം​കു​റി​ച്ച ഭ​ര​ണ​ത്തു​ട​ർ​ച്ച​ക്ക് പി​ന്നാ​ലെ ‘പ​വ​ർ ഹാ​ട്രി​ക്’ ല​ക്ഷ്യ​മി​ടു​ന്ന എ​ൽ.​ഡി.​എ​ഫും ക​ളം​നി​റ​ഞ്ഞു ക​ളി​ക്കു​മ്പോ​ൾ, എ​ണ്ണം പ​റ​ഞ്ഞ സീ​റ്റു​ക​ളി​ലൂ​ടെ നി​യ​മ​സ​ഭ​യി​ൽ സാ​ന്നി​ധ്യ​മു​റ​പ്പി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളി​ലാ​ണ് ബി.​ജെ.​പി നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ.​ഡി.​എ. ഏ​ഴി​ന് പ​ര​സ്യ​പ്ര​ചാ​ര​ണം പൂ​ർ​ത്തി​യാ​ക്കി ഒ​മ്പ​തി​ന് കേ​ര​ളം വി​ധി​യെ​ഴു​താ​ൻ ബൂ​ത്തി​ലെ​ത്തും. വോ​ട്ടെ​ണ്ണ​ൽ മേ​യ് നാ​ലി​നാ​ണ്.

തൃ​ക്കാ​ര​ക്ക​ര മു​ത​ൽ ത​ദ്ദേ​ശം വ​രെ നീ​ളു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ പ​ക​ർ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​നൊ​പ്പം ശ​ക്ത​മാ​യ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം താ​ഴെ​ത​ട്ടി​ലു​ണ്ടെ​ന്ന ശു​ഭാ​പ്തി വി​ശ്വാ​സ​ത്തി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് സു​ര​ക്ഷി​ത ഭൂ​രി​പ​ക്ഷ​ത്തി​ൽ ഭ​ര​ണം പി​ടി​ക്കാ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് യു.​ഡി.​എ​ഫ്. ബി.​ജെ.​പി, എ​സ്.​ഡി.​പി.​ഐ സം​ഘ​ട​ന​ക​ളു​മാ​യി സി.​പി.​എം ഡീ​ൽ ഉ​റ​പ്പി​ച്ചെ​ന്ന യു.​ഡി.​എ​ഫ് ആ​രോ​പ​ണം മ​റി​ക​ട​ക്കാ​ൻ എ​ൽ.​ഡി.​എ​ഫ് ശ​രി​ക്കും വി​യ​ർ​ക്കു​ക​യാ​ണ്. വി​ക​സ​നം മാ​ത്രം ച​ർ​ച്ച​യാ​ക്കി വോ​ട്ടു​റ​പ്പി​ക്കാ​നി​റ​ങ്ങി​യ ഇ​ട​തു മു​ന്ന​ണി, ബി.​ജെ.​പി ഡീ​ലെ​ന്ന യു.​ഡി.​എ​ഫ് അ​ജ​ണ്ട​യി​ലേ​ക്ക് കാ​ൽ​വ​ഴു​തി വീ​ഴു​ന്ന​താ​ണ് ആ​ദ്യം ക​ണ്ട​ത്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കൂ​ടി യു.​ഡി.​എ​ഫ് ക​ട​ത്തി​വി​ട്ട​തോ​ടെ അ​ജ​ണ്ട സെ​റ്റ് ചെ​യ്യു​ന്ന​തി​ൽ അ​വ​ർ​ക്കാ​യി മേ​ൽ​ക്കൈ.

ഇ​തി​നി​ട​യി​ൽ കു​റ​ഞ്ഞ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണെ​ങ്കി​ലും മൂ​ന്നാം ഭ​ര​ണം സാ​ധ്യ​മാ​കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ട​തു​നീ​ക്ക​ങ്ങ​ൾ. യു.​ഡി.​എ​ഫ് ഭ​ര​ണ​ത്തെ ഇ​രു​ണ്ട​കാ​ല​മെ​ന്ന പേ​രി​ലു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ി പു​തി​യ അ​ജ​ണ്ട സെ​റ്റ് ചെ​യ്യാ​നു​ള്ള ക​ഠി​ന പ്ര​യ​ത്ന​ത്തി​ലാ​ണ് അ​വ​സാ​ന ലാ​പ്പി​ൽ ഇ​ട​തു​മു​ന്ന​ണി. 

Tags:    
News Summary - More than a week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-02 01:53 GMT