പാലക്കാട്: കോഴിക്കോട് - പാലക്കാട് ദേശീയപാത 966 വീതി കൂട്ടുന്നതിെൻറ ഭാഗമായി എസ്റ്റേറ്റ് ജങ്ഷനില്‍ കൂടുതല്‍ ഗതാഗത ക്രമീകരണം ഏർപ്പെടുത്തുന്നു.
ബുധനാഴ്ച കോഴിക്കോട് ഭാഗത്തുനിന്ന് പാലക്കാട്ടേക്ക് വരുന്ന വാഹനങ്ങള്‍ ഭാഗികമായി മുണ്ടൂരില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് മുണ്ടൂര്‍ കൂട്ടുപാത-പറളി കൂട്ടുപാത വഴി പൊന്നാനി-പാലക്കാട് പാതയിലൂടെ പാലക്കാട് ഭാഗത്തേക്ക് പോകണം.
ഒലവക്കോട് ഭാഗത്തുനിന്ന് മുണ്ടൂര്‍ ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ താണാവിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് റെയിൽവേ കോളനി- പയിറ്റാംക്കുന്നം- മുട്ടിക്കുളങ്ങര വഴി ദേശീയപാതയിലേക്ക് പ്രവേശിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.