സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മര്‍ദിച്ചു

എറിയാട് (തൃശൂര്‍): സദാചാര പൊലീസിന്‍െറ ചുമതല ഏറ്റെടുത്ത ഒരു സംഘം ആളുകള്‍ യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മര്‍ദിച്ചശേഷം അയാളുടെ നഗ്നചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. അഴീക്കോട് മേനോന്‍ ബസാര്‍ സ്വദേശി പള്ളിപ്പറമ്പില്‍ സലാമിനെയാണ് (49) ചിത്രവധം നടത്തിയത്.
ശനിയാഴ്ച രാത്രി 10നുശേഷം അഴീക്കോട് വില്ളേജ് ഓഫിസ് പരിസരത്താണ് സംഭവം. വിവരമറിഞ്ഞ് പൊലീസത്തെി ഇയാളെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉടുമുണ്ടുരിഞ്ഞ് വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചശേഷം ചിത്രമെടുത്ത് വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. മര്‍ദനത്തില്‍ മുഖത്തും ശരീരത്തിലും പരിക്കേറ്റ സലാമിന്‍െറ മുന്‍വശത്തെ രണ്ട് പല്ലുകളും നഷ്ടമായി.

രാത്രി മേനോന്‍ ബസാറിലത്തെിയ തന്നെ സമീപവാസിയായ ബാബു എന്നയാള്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് സലാം പൊലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ ബാബു ഉള്‍പ്പെടെ കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊടുങ്ങല്ലൂര്‍ പൊലീസ് കേസെടുത്തു. കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പരിക്കേറ്റ സലാം.

തീരമേഖലയില്‍ ഈയിടെയായി മോഷ്ടാക്കളുടെ സാന്നിധ്യം സംശയിച്ച് രാത്രികാലങ്ങളില്‍ യുവാക്കള്‍ സംഘടിച്ച് നിരീക്ഷണം നടത്തിവരുന്നുണ്ട്. ഇതിനിടെ സംശയകരമായ സാഹചര്യത്തില്‍ കാണുന്നവരെ തടഞ്ഞുവെക്കുന്ന സംഭവങ്ങള്‍ പതിവായിട്ടുണ്ട്.

Tags:    
News Summary - moral policing in kodugalloor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.