ന്യൂഡൽഹി: ഇത്തവണ ജൂൺ 1ന് തന്നെ മൺസൂൺ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നേരത്തേ തന്നെ മൺസൂൺ ആരംഭിക്കുന്നതിന്‍റെ സൂചനയാണ് ലഭിക്കുന്നതെന്ന് കേന്ദ്രം അറിയിച്ചു.
രാജ്യത്ത് മൊത്തം മഴയുടെ 70 ശതമാനവും ലഭിക്കുന്നത് നാല് മാസത്തോളം നീണ്ടുനിൽക്കുന്ന മൺസൂൺ മഴയിൽ നിന്നാണ്. ഇന്ത്യയിലെ അമ്പത് ശതമാനത്തോളം വരുന്ന കർഷകർ പ്രധാനമായി ആശ്രയിക്കുന്നതും ഈ മഴയെയാണ്. ഇന്ത്യയുടെ കാർഷിക സമ്പദ് വ്യവസ്ഥയെ താങ്ങിനിറുത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന മൺസൂൺ.
മൺസൂൺ ജൂൺ ഒന്നിന് കേരളത്തിലെത്തും. ജൂലായ് പകുതിയോടെ രാജ്യത്തിന്‍റെ മറ്റ് സംസ്ഥാനങ്ങളിൽ പ്രവേശിക്കും. കോവിഡ് മഹാമാരി മൂലം വലിയ നഷ്ടത്തിലായ കർഷകർക്ക് വലിയ ആശ്വാസമായി തീരുന്ന വാർത്തയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.