തൃശൂർ: കൊതിപ്പിച്ച് മൺസൂൺ മടങ്ങുന്നു. രണ്ട് നാൾ കനത്ത് പെയ്തെങ്കിലും വരണ്ട മണ ്ണിന് കുളിരാൻ ഇട കൊടുക്കാതെയാണ് മടക്കം. വരും ദിവസങ്ങളിൽ കേരളത്തിൽ അടക്കം മൺ സൂണിന് താൽക്കാലിക വിരാമ സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.
മൺസൂൺ പാത്തി ഹിമാ ലയൻ താഴ്വരയിലേക്ക് പ്രയാണം നടത്തുന്നതാണ് ഇതിന് കാരണമായി കാലാവസ്ഥ വകുപ് പ് നിരീക്ഷിക്കുന്നത്. രണ്ട്-മൂന്ന് ദിവസങ്ങൾക്കകം ഹിമാലയൻ ഭാഗത്തേക്ക് നീങ്ങി ഒന്നോ രണ്ടോ ആഴ്ച താഴ്വരയിൽ തങ്ങി ശക്തമായി പെയ്ത് ഇത് പ്രളയം വരെ സൃഷ്ടിച്ചേക്കാമെന്നാണ് വിലയിരുത്തുന്നത്. തിങ്കളാഴ്ച മുതലാണ് വടക്കോട്ടുള്ള നീക്കം ആരംഭിക്കുകയത്രെ.
പാത്തി വടക്കോട്ട് നീങ്ങുന്നതോെട മധ്യ-ദക്ഷിണേന്ത്യയിൽ മഴ ശമിക്കാനിടയാവും. കേരളത്തിലെ മഴയെയും ഇത് ബാധിക്കും. തെളിഞ്ഞ ആകാശമായതിനാൽ കനത്ത വെയിലിനും സാധ്യതയുണ്ട്. എന്നാൽ പാത്തിയുടെ തെക്കോട്ടുള്ള തിരിച്ചുവരവ് ഏറെ അനുഗുണമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരിച്ച് വരവിന് ഒരാഴ്ച മുതൽ 10 ദിവസം വരെയെടുത്തേക്കാമെന്നാണ് പ്രവചനം. രാജ്യവ്യാപകമായി കാലവർഷം കനക്കാൻ ഇത് കാരണമാവും.
പാകിസ്താനിലെ ബലൂചിസ്ഥാനിൽ നിന്നും തുടങ്ങി സിന്ധു-ഗംഗ സമതലങ്ങളിൽ രൂപപ്പെട്ട് ബംഗാൾ ഉൾക്കടൽ വരെ വ്യാപിച്ചുകിടക്കുന്നതാണ് കാലവർഷത്തിെൻറ അവിഭാജ്യ ഘടകമായ മൺസൂൺ പാത്തി. ജൂൺ ഒന്നിന് കേരളത്തിെൻറ തെക്കൻ അതിർത്തിയിൽ തുടങ്ങി ജൂലൈ 15നകം രാജ്യത്താകെ വ്യാപിക്കുകയാണ് പതിവ്.
നിലവിൽ പാത്തി സുശക്തമായതിനാൽ കേരളത്തിൽ വടക്കൻ ജില്ലകളിൽ മഴ ലഭിക്കുന്നുണ്ട്. മധ്യജില്ലകളിൽ അതിെൻറ പ്രതിഫലനവുമുണ്ട്. എന്നാൽ തെക്കൻ ജില്ലയിൽ കുറവാണ്. മൺസൂണിൽ തെക്കൻ ജില്ലക്ക് വിഹിതം അല്ലെങ്കിലും കുറവാണുള്ളത്. 1000 മില്ലി മീറ്റർ മഴമാത്രമാണ് തെക്കൻ കേരളത്തിന് ലഭിക്കുന്ന വിഹിതം. വടക്ക് 3500 മി.മീ ആണെങ്കിൽ മധ്യ കേരളത്തിൽ 2200 മി.മീ ആണ് മൺസൂൺ വിഹിതം.
തുലാവർഷത്തിലാണ് തെക്ക് തിമിർത്ത് പെയ്യുക. ഇൗ സമയം വടക്ക് മഴ കുറവായിരിക്കും. ശനിയാഴ്ച വരെ 46 ശതമാനത്തിെൻറ മഴക്കമ്മിയാണ് കേരളത്തിൽ അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.