കേരളത്തിൽ കാലവർഷം എത്തിയെന്ന്​ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

തിരുവനന്തപുരം: കേരളത്തിൽ ഒരാഴ്ച വൈകി കാലവര്‍ഷം എത്തിയെന്ന്​ കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തി​​​​െൻറ അ റിയിപ്പ്. ശനിയാഴ്​ച മുതൽ മണ്‍സൂണ്‍ ആരംഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മഹോ പാത്ര അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി മുതൽ പല ജില്ലകളിലും മഴ ലഭിച്ചിരുന്നു.

കാലവർഷത്തിന് പുറമെ അറബിക്കടലിൽ രൂപമെടുക്കുന്ന ന്യൂനമർദം മൂലം ശക്തമായ മഴയുണ്ടാകുമെന്ന ും കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.
അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമര്‍ദം ഞായറാഴ്ചയോടെ ശക്തിപ്രാപിക്കുമെന്നും ഇത് കേരള-കര്‍ണാടക തീരത്ത് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ വീശിയടിക്കുമെന്നും കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ 9, 10, 11 തീയതികളില്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജൂൺ 10ന് തൃശൂർ ജില്ലയിലും 11ന് എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്​.

മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ ലക്ഷദ്വീപ്, മാലദ്വീപ് ഭാഗങ്ങളിലും തെക്കുകിഴക്കന്‍ അറബിക്കടലിലും മാന്നാര്‍ കടലിടുക്കിലും ഈ ദിവസങ്ങളില്‍ മീന്‍പിടിക്കാന്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.


Tags:    
News Summary - Monsoon Has Hit Kerala Coast- Weather Department- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.