വിദ്യാർഥികളെ മണിചെയിൻ കണ്ണികളാക്കുന്നവർക്കെതിരെ നടപടി -മുഖ്യമന്ത്രി

വിദ്യാര്‍ഥികളെ കെണിയിലാക്കി മണിചെയിന്‍ തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മു ഖ്യമന്ത്രി. തലസ്ഥാനത്ത് അടുത്തിടെ ഉണ്ടായ മണിചെയിന്‍ തട്ടിപ്പുകേസില്‍ മണ്ണന്തല ​െപാലീസി​​​െൻറ അന്വേഷണം പുരോ ഗമിക്കുകയാണ്. മോന്‍സ് ജോസഫാണ് ഇക്കാര്യം ഉന്നയിച്ചത്. സ്‌കൂള്‍ പരിസരങ്ങളിൽ സാമൂഹികവിരുദ്ധരുടെയും ലഹരി മാഫിയക ളുടെയും ശല്യം വര്‍ധിച്ചുവരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്​. അനാവശ്യമായി ആരും സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവേ ശിക്കാതിരിക്കാന്‍ പി.ടി.എയുമായി സഹകരിച്ച് ഗാര്‍ഡുമാരെ നിയമിക്കും. എന്‍.സി.സി, എന്‍.എസ്.എസ്, സ്​റ്റുഡൻറ്​സ് ​െപാ ലീസ് കാഡറ്റ് എന്നിവരുടെ സേവനവും ഉപയോഗിക്കും. കലാലയങ്ങളില്‍ വിദ്യാര്‍ഥിസംഘടകളുടെ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞത് സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതിനിടയാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശ​​​െൻറ ച ോദ്യത്തിന് മറുപടിയായി പറഞ്ഞു.

സിവിൽ സ​​ൈപ്ലസ്​ ഗോഡൗണുകളിൽ സി.സി.ടി.വി കാമറ സ്ഥാപിക്കും
തിരുവനന്ത പുരം: ഭക്ഷ്യധാന്യങ്ങളുടെ തിരിമറി തടയാൻ സിവില്‍ സപ്ലൈസ് വകുപ്പി​​​െൻറ ഗോഡൗണുകളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍. വയനാട് ഉള്‍പ്പെടെയുള്ള ആദിവാസി ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ നേരിട്ടെത്തിക്കുന്നതിന്​ നടപടികള്‍ സ്വീകരിച്ചുവരുന്നതായും വി.ആര്‍. സുനില്‍കുമാര്‍, ചിറ്റയം ഗോപകുമാര്‍, ആര്‍. രാമചന്ദ്രന്‍, എല്‍ദോ എബ്രഹാം എന്നിവർക്ക്​ മറുപടി നൽകി.

സ്വകാര്യ ആശുപത്രികളിൽ മസ്​തിഷ്​കമരണം സംഭവിച്ചിട്ടും വ​​െൻറിലേറ്ററിൽ കിടത്തുന്നു -മന്ത്രി ശൈലജ
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരിൽ മസ്തിഷ്‌കമരണം സംഭവിച്ചവരെ വ​​െൻറിലേറ്ററില്‍ കിടത്തി സാമ്പത്തിക ചൂഷണം നടത്തുന്നതായി ബോധ്യമായിട്ടുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ. ഇത്തരത്തില്‍ വ്യാപകമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. മസ്തിഷ്‌ക മരണം നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡം നിശ്ചയിക്കുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. തോമസ് ഐപ്പി​​​െൻറ നേതൃത്വത്തില്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ മസ്തിഷ്‌ക മരണം സംഭവിച്ചാലുടന്‍ ബന്ധുക്കളെ അറിയിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ശില്‍പശാലയും സംഘടിപ്പിച്ചിരുന്നു. ഇവ രണ്ടി​​​െൻറയും നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച്​ ഉത്തരവ് പുറപ്പെടുവിക്കുന്ന കാര്യം പരിശോധിച്ചുവരുകയാണെന്ന്​ പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, കെ.എന്‍.എ. ഖാദര്‍, പി. ഉബൈദുല്ല, സി. മമ്മൂട്ടി എന്നിവരെ മന്ത്രി അറിയിച്ചു.

എം.പിമാരുടെ പ്രവർത്തനം; ലൈസൺ ഒാഫിസറുടെ നിയമനം ​പ്രായോഗികമല്ല
സംസ്ഥാനത്തെ എം.പിമാരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ലൈസണ്‍ ഓഫിസറെ നിയമിക്കുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എം.പിമാര്‍ക്ക് വിവിധ വകുപ്പുകളുമായി ബന്ധപ്പെടാന്‍ നിലവിലെ സാഹചര്യം പര്യാപ്തമാണെന്ന്​ എം.കെ. മുനീര്‍, പി.കെ. അബ്​ദുറബ്ബ്, എം. ഉമര്‍, അഹമ്മദ് കബീര്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

100 സ്​കൂളുകളിൽ സോളാർപദ്ധതിക്ക്​ കേന്ദ്രാനുമതി
സമഗ്രശിക്ഷ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി 4729 സ്‌കൂളുകളില്‍ സോളാര്‍ പദ്ധതി സമര്‍പ്പിച്ചതില്‍ 100 സ്‌കൂളുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഒരു സര്‍ക്കാര്‍ സ്‌കൂളിന് 3.5 ലക്ഷം രൂപയാണ് പദ്ധതിക്കായി നല്‍കുന്നത്. എല്‍ദോസ് പി. കുന്നപ്പള്ളിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.


സപ്ലൈകോയുടെ വിറ്റുവരവ് 3717.27 കോടി
കഴിഞ്ഞവര്‍ഷം സപ്ലൈകോയുടെ വിറ്റുവരവ് 3717.27 കോടി രൂപയാണെന്നും നടപ്പുസാമ്പത്തികവര്‍ഷം 4500 കോടിയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പി. തിലോത്തമന്‍. സപ്ലൈകോയുടെ തെരഞ്ഞെടുത്ത 19 വില്‍പനശാലകളോട് ചേർന്ന്​ ഗൃഹോപകരണ വില്‍പന ആരംഭിച്ചു. 51 വില്‍പനശാലകളില്‍കൂടി ഗൃഹോപകരണവില്‍പന ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. സപ്ലൈകോയുടെ വില്‍പന ശാലകളില്ലാത്ത 21 പഞ്ചായത്തുകളില്‍ പുതിയ വില്‍പനശാലകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലാണ്. അന്‍വര്‍ സാദത്ത്, സി.കെ. ആശ, ആര്‍. രാമചന്ദ്രന്‍, ഇ.ടി. ടൈസണ്‍ മാസ്​റ്റര്‍, ജി.എസ്. ജയലാല്‍ എന്നിവരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി പി. തിലോത്തമൻ.

2000 ഇലക്​ട്രിക്​ ഒാ​േട്ടാകൾ കൂടി അനുവദിച്ചു
വൈദ്യുതിവാഹനനയത്തി​​​െൻറ ഭാഗമായി തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ 2000 ഇലക്ട്രിക് ഓട്ടോകൾക്ക്​ അനുമതി നൽകിയതായി മന്ത്രി എ.കെ. ശശീന്ദ്രൻ. മൊത്തം 3000 പുതിയ ഓട്ടോകള്‍ അനുവദിച്ചതായി മന്ത്രി അറിയിച്ചു. സംസ്ഥാനത്തുടനീളം വൈദ്യുതി ചാര്‍ജിങ്​ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് പദ്ധതിയുണ്ട്. ഇതിനായി കെ.എസ്.ഇ.ബിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇ-ബസ് നിര്‍മിച്ചുനല്‍കുന്നതിന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ഹെസ് ആന്‍ഡ് കെറ്റാനോ കമ്പനിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കേര ഓട്ടോ മൊബൈല്‍സുമായി സഹകരിച്ചാവും കേരളത്തില്‍ ഇ-ബസ് നിര്‍മിക്കുക. സണ്ണി ജോസഫി​​​െൻറ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

മോ​േട്ടാർവാഹനവകുപ്പിൽ സേവന ഫീസായി പിരിച്ചെടുത്തത്​ 126.89 കോടി
മോട്ടോര്‍വാഹനവകുപ്പില്‍ സേവന ഫീസ് ഇനത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 126.89 കോടി പിരിച്ചെടുത്തതായി മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. 2016-17ല്‍ 43.27 കോടി, 2017-18ല്‍ 41.72, 2018-19ല്‍ 41.90 കോടി എന്നിങ്ങനെയാണ് ലഭിച്ചത്. കെ.ജെ. മാക്‌സിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 10 മാസത്തിനിടെ സേവനനിരക്കില്‍ 10 ശതമാനം വര്‍ധന വരുത്തിയിട്ടുണ്ട്.

Tags:    
News Summary - Money Chain Theft Pinarayi Vijayan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.