മലപ്പുറം: കൂട്ടിലങ്ങാടി പാറടിക്ക് സമീപം നവജാതശിശുവിനെ കഴുത്തറുത്ത് കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ചെലൂര്‍ വിളഞ്ഞിപ്പുലാൻ തോട്ടശ്ശേരി ശിഹാബിനെ (28) മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ടാണ് ഇയാളുടെ സഹോദരി വീട്ടിൽ ആൺകുഞ്ഞിന് ജൻമം നൽകിയത്.
പ്രസവം കഴിഞ്ഞ് ഒരു മണിക്കൂറിനുശേഷമായിരുന്നു കൊലപാതകം. കരച്ചിൽ കേട്ട് അയൽക്കാരെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തലയും ഉടലും വേർപെട്ട് ചോരയിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. നാലു വർഷമായി ഭർത്താവുമായി അകന്ന് കഴിയുന്ന സഹോദരി പ്രസവിച്ചപ്പോൾ കുടുംബത്തിനെ നാണക്കേടില്‍ നിന്ന് രക്ഷിക്കാൻ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് ചോദ്യം ചെയ്യലിൽ ഷിഹാബ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
കൊലക്കുപയോഗിച്ച കത്തി വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തു. പ്രസവശേഷമുള്ള രക്തസ്രാവത്തെതുടർന്ന് യുവതി മലപ്പുറം താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.ആശുപത്രിയിൽ പൊലീസ് കാവൽ ഏർപ്പെടുത്തി. കൊലക്ക് മാതാവിെൻറ പ്രേരണയുണ്ടോയെന്നറിയാൻ അവരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിെൻറ മൃതദേഹം മലപ്പുറം പൊലീസ് ഇൻക്വസ്റ്റ് നടത്തി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിന് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.