മോഹൻലാൽ പാവങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടരുത് -ശോഭന ജോർജ്

മലപ്പുറം: മോഹൻലാൽ നടൻ മാ​ത്രമല്ലെന്നും കേണലും പത്മഭൂഷൻ ജേതാവുമായ അദ്ദേഹത്തിന് നാടിനോട് ഉത്തരവാദിത്തമുണ്ടെന്നും ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർപേഴ്സൻ ശോഭന ജോർജ്. നിരവധി പാവപ്പെട്ട സ്ത്രീകളുടെ ഉപജീവനമാർഗം കൂടിയായ ഖാദിയെ പ്രോത്സാഹിപ്പിക്കുകയാണ് മോഹൻലാൽ ചെയ്യേണ്ടത്. 50 കോടി രൂപ നഷ്​ടപരിഹാരം ആവശ്യപ്പെട്ട് അദ്ദേഹം അയച്ച വക്കീൽ നോട്ടീസിന് നിയമോപദേശം കിട്ടിയ ശേഷം മറുപടി നൽകുമെന്ന് ശോഭന അറിയിച്ചു.

സ്വകാര്യ സ്ഥാപനത്തി​​െൻറ ഉല്‍പന്നത്തിന്​ ഖാദിയുമായി ബന്ധമില്ലെന്നും ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി മോഹന്‍ലാല്‍ അഭിനയിക്കുന്നത്​ ഖാദി ബോര്‍ഡിന്​ നഷ്​ടവും സ്വകാര്യ സ്ഥാപനത്തിന്​ ലാഭവുമുണ്ടാക്കുമെന്നും വിലയിരുത്തി പരസ്യം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബോർഡ്​ നോട്ടീസയച്ചിരുന്നു.

തുടർന്ന്​ പരസ്യം സ്ഥാപനം പിൻവലിച്ചെങ്കിലും പൊതുജനമധ്യത്തില്‍ തന്നെ അപമാനിച്ചെന്നും 50 കോടി രൂപ നഷ്​ടപരിഹാരം വേണമെന്നുമാവശ്യപ്പെട്ട് പിന്നീട് മോഹൻലാൽ ഖാദി ബോർഡിനും വക്കീൽ നോട്ടീസയച്ചു. പാവങ്ങളോട്​ ഉത്തരവാദിത്തമുള്ളയാൾ അവരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്ന ജോലി ചെയ്യരുതെന്നും ശോഭന മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Tags:    
News Summary - mohanlal shoobhana george

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.