തൃശൂർ: കോവിഡിന് വ്യാജ ചികിത്സ നൽകിയ കേസിൽ അറസ്റ്റിലായ ചേർത്തല മോഹനൻ നായർ കോവി ഡ് 19ന് വിയ്യൂർ ജയിലിൽ നിരീക്ഷണത്തിൽ. ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള പൊലീസി െൻറ ഹരജി പരിഗണിക്കുമ്പോഴായിരുന്നു നിരീക്ഷണത്തിലാണെന്ന ജയിൽ ആരോഗ്യ വകുപ്പിെൻറ റി പ്പോർട്ട് പരിഗണിച്ചത്. ഇതനുസരിച്ച് കസ്റ്റഡി അപേക്ഷ കോടതി കോടതി തള്ളി.
മോഹനൻ വൈദ്യർക്കൊപ്പം പാർപ്പിച്ചിരുന്ന തടവുകാരെ നിരീക്ഷണത്തിനായി ആലുവയിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തെയും നിരീക്ഷിക്കുന്നത്. 19നാണ് വ്യാജ ചികിത്സ നടത്തിയ കേസിൽ മോഹനൻ വൈദ്യരെ പട്ടിക്കാട് ആയുർവേദ റിസോർട്ടിൽ ചികിത്സിക്കുന്നതിനിടെ പീച്ചി പൊലീസ് അറസ്റ്റ് ചെയ്തത്.
ചികിത്സിക്കാൻ ലൈസൻസ് ഇല്ലെന്ന് ആരോഗ്യ വകുപ്പിെൻറ റെയ്ഡിൽ കണ്ടെത്തിയിരുന്നു. ചികിത്സ തേടി സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ പട്ടിക്കാട്ട് എത്തിയിരുന്നു. ആൾമാറാട്ടം, വഞ്ചിക്കൽ, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് മോഹനൻ വൈദ്യർക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.