അഴീക്കോട്: സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിെൻറ ജന്മഗൃഹം അ വസാനഘട്ട ജോലികൾ പൂർത്തിയാക്കി രണ്ട് മാസത്തിനകം പ്രവർത്തനസജ്ജമാകും. മൂന്നു മാസം മുമ്പ് വൈദ്യുതി കണക്ഷൻ ലഭിച്ചു. ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലി അന്തിമഘട്ടത്തിലാണ്. സാഹിബിെൻറ ജനനം മുതൽ മരണം വരെയുള്ള ജീവിത ഘട്ടങ്ങൾ വിവരിക്കുന്ന 35 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രത്തിെൻറ സി.ഡി ഒക്ടോബറിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പ്രകാശനം ചെയ്തിരുന്നു.
സാഹിബിെൻറ സ്മരണ നിലനിർത്തുന്നതിന് 10 വർഷം മുമ്പാണ് ജന്മസ്ഥലമായ അഴീക്കോട് മേനോൻ ബസാർ പനക്കലപ്പറമ്പിലെ 27 സെൻറ് സ്ഥലം ഉൾപ്പെടെ ജന്മഗൃഹം സർക്കാർ ഏറ്റെടുത്തത്. മുസ്രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി 1.63 കോടി ചെലവിട്ട് പുനരുദ്ധാരണം നടത്തിയ സ്മാരകം രണ്ടര വർഷം മുമ്പാണ് തുറന്നു കൊടുത്തത്.
ചരിത്രാന്വേഷികൾക്കും വിദ്യാർഥികൾക്കും ഉപകാരപ്രദമായ രീതിയിൽ സാഹിബിെൻറ ജീവിതവുമായി ബന്ധപ്പെട്ട നിശ്ചലചിത്രങ്ങൾ, അദ്ദേഹം പത്രാധിപരായിരുന്ന അൽ-അമീൻ പത്രത്തിെൻറ പ്രതികൾ എന്നിവ ഉൾപ്പെട്ട പാനലുകൾ നേരത്തെ സംവിധാനിച്ചിരുന്നു. സാഹിബിെൻറ പ്രസംഗങ്ങൾ, അദ്ദേഹത്തിെൻറ ഓർമകൾ പങ്കുവെക്കുന്ന സാഹിത്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെ അഭിമുഖങ്ങൾ എന്നിവയും ഉണ്ടാകും.
വീട് സർക്കാർ ഏറ്റെടുക്കുന്നതു വരെ സാഹിബിെൻറ സഹോദരെൻറ ചെറുമകനാണ് ഇവിടെ താമസിച്ചിരുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി ജന്മനാട് വിട്ട സാഹിബ് മലബാർ കർമഭൂമിയായി തിരഞ്ഞെടുക്കുകയായിരുന്നു. മുസ് രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി ജന്മഗൃഹം സർക്കാർ ഏറ്റെടുത്തതോടെയാണ് ജന്മനാട്ടിൽ സാഹിബിനെക്കുറിച്ചുള്ള ഓർമകൾ ദീപ്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.