'ഫക്കീർ​' മോദിയെ ട്രോളി സോഷ്യൽ മീഡിയ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫക്കീർ പരാമ​ർശത്തെ കണക്കിന്​ ട്രോളി സോഷ്യൽ മീഡിയ. മുറാദാബാദിലെ ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്​ത മോദി നോട്ടുകളുടെ കെട്ടുപാടിൽ നിന്ന്​ പുറത്ത്​ വരാൻ സാധിക്കുന്നതോടെ ഇന്ത്യ​യിലെ അഴിമതി ഇല്ലാതാകുമെന്നും​ ജനങ്ങളാണ്​ ത​െൻറ ഹൈകമാൻഡെന്നും പ്രസ്​താവിച്ചതിന്​​ ശേഷമാണ്​ തനിക്ക്​ സമ്പാദ്യമൊന്നുമില്ലെന്നും താനൊരു ഫക്കീറാണെന്നും പ്രസ്​താവിച്ചത്​​.

യോ മോദി സൊ ഫക്കീർ എന്ന ഹാഷ്​ ടാഗ്​ ഇതിനകം ട്വിറ്ററിൽ മുമ്പിലെത്തിയിട്ടുണ്ട്​. ചിത്രവും കണക്കുകളും മുന്നിൽ വെച്ചാണ്​ നവമാധ്യമങ്ങളിൽ മോദിയുടെ 'ദാരിദ്യത്തെ' ആളുകൾ കളിയാക്കുന്നത്​. മോദിയുടെ ​പേരെഴുതിയ വിവാദ കോട്ടും അംബാനി –അദാനിമോരോടുള്ള അടുപ്പവും വിദേശ യാത്രകളും വിലകൂടിയ ഫോണുകളിലെ സെൽഫി ഭ്രമവുമെല്ലാം ട്രോൾ വിഷയമാവുന്നുണ്ട്​.

 

News Summary - modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.