കോഴിക്കോടിന്‍െറ ആതിഥേയത്വത്തെ പുകഴ്ത്തി പ്രധാനമന്ത്രി

കോഴിക്കോട്: ആതിഥേയത്വത്തിലെ കോഴിക്കോടന്‍ മര്യാദയെ പ്രകീര്‍ത്തിച്ചും നന്ദി പറഞ്ഞും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി ദേശീയ കൗണ്‍സിലിനായി കോഴിക്കോട്ട് രണ്ടുദിവസം കഴിഞ്ഞതിന്‍െറ ഓര്‍മകളാണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ദേശീയ കൗണ്‍സിലിന്‍െറ ഭാഗമായുള്ള കടപ്പുറത്തെ പൊതുസമ്മേളനം അവിസ്മരണീയമായിരുന്നുവെന്ന് മോദി കുറിച്ചു. പൊതുയോഗത്തിലെ പ്രസംഗത്തിന്‍െറ വിവരങ്ങള്‍ വിഡിയോ സഹിതമാണ് നല്‍കിയത്. കോഴിക്കോട്ടെ വിവിധ പരിപാടികളിലെ പടങ്ങള്‍ക്കു പുറമെ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ പ്രഭാത പ്രാര്‍ഥനയും ഇതോടൊപ്പമുണ്ട്.

വെസ്റ്റ്ഹില്‍ ഗെസ്റ്റ്ഹൗസിലെ താമസവും ഭക്ഷണവും നന്നായെന്ന് പറയുന്ന മോദി, ജീവനക്കാര്‍ക്കൊപ്പമുള്ള പടവും ട്വിറ്ററിലിട്ടു. ദേശീയ കൗണ്‍സിലിലെ പ്രസംഗത്തിനു പുറമെ സദസ്സിന്‍െറ പടങ്ങളും ചേര്‍ത്തിട്ടുണ്ട്. സെപ്റ്റംബര്‍ 24, 25 ദിവസങ്ങളിലാണ് പ്രധാനമന്ത്രി കോഴിക്കോട്ടുണ്ടായിരുന്നത്. 24ന് രാത്രി ഗെസ്റ്റ്ഹൗസിലെ പഴയ ബ്ളോക്കിലെ വി.വി.ഐ.പി മുറിയായ ഒന്നാം നമ്പര്‍ മുറിയിലാണ് അദ്ദേഹം താമസിച്ചത്.

വ്യായാമത്തിനും യോഗക്കുമുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരുന്നു. കേരളീയ ഭക്ഷണമാണ് ഗെസ്റ്റ്ഹൗസില്‍ പ്രധാനമന്ത്രിക്ക് നല്‍കിയത്. പിറ്റേന്ന് സമ്മേളന നഗരിയില്‍ ഓണസദ്യയും. ജീവനക്കാരോട് നന്ദി പറഞ്ഞാണ് അദ്ദേഹം ഗെസ്റ്റ്ഹൗസില്‍നിന്ന് ഇറങ്ങിയത്.

Tags:    
News Summary - modi kozhikode visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.