ബസിൽ കയറുന്നതിനിടെ തിക്കും തിരക്കും കൂട്ടി മൊബൈൽ മോഷണം; ഒടുവിൽ പിടിയിൽ

ആലുവ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രക്കാരന്‍റെ മൊബൈൽ മോഷ്ടിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് ഖദീജ മൻസിലിൽ അബു സലിം (57) ആണ് ആലുവ പൊലീസിന്‍റെ പിടിയിലായത്.

യാത്രക്കാർ ബസിൽ കയറുന്നതിനിടെ തിക്കും തിരക്കും സൃഷ്ടിച്ച് മെബൈൽ മോഷ്ടിക്കുന്നതിനിടയിലാണ് പിടിയിലായത്. ഇയാൾക്കെതിരെ വേറെയും കേസുകളുണ്ട്.

എസ്.ഐമാരായ എം.പി.റെജി, വി.പി. സുധീർ കുമാർ, സി.പി.ഒ ഷൈജ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. 

Tags:    
News Summary - Mobile theft; Defendant In custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-20 01:20 GMT