ജയിലുകളിൽ മൊബൈൽ ജാമറുകൾ സ്ഥാപിക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: ജയിലുകളിൽ പരിശോധന കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ, വിയ്യൂർ ജയിലുകളിൽ നിന ്ന് ടി.പി കേസ് പ്രതികൾ അടക്കമുള്ളവരിൽ നിന്ന് സ്മാർട്ട് ഫോണുകൾ പിടിച്ചെടുത്ത സംഭവത്തിൽ കെ.സി ജോസഫ് അവതരിപ്പിച് ച ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ജയിൽ ഗേറ്റുകളുടെ സുരക്ഷയ്ക്കായി ഐ.ആർ.ബി സ്കോർപിയൻ വിഭാഗത്തെ ചുമതലപ്പെടുത്തും. ജയിലുകളിൽ മൊബൈൽ ജാമറുകൾ സ്ഥാപിക്കും. ജാമറുകൾ കേടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കും. ശരീരത്തിൽ ഒളിപ്പിച്ചാണ് ഫോണുകൾ ജയിലിനുള്ളിൽ എത്തിക്കുന്നത്.

ജയിൽ അന്തരീക്ഷത്തിന് ചേരാത്ത പലതും നടക്കുന്നുണ്ട്. ഉദ്യോഗസ്ഥർ ഉത്തരവാദികളെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Mobile Jammers Installed in Jails says Pinarayi Vijayan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.