കോഴിക്കോട്: സഹിത്യ വിമർശകനും ചിന്തകനുമായിരുന്ന എം.എൻ വിജയൻ അനുസ്മരണം ബുധനാഴ്ച. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യർ പങ്കെടുക്കും. കെ.പി.കേശവമേനോൻ ഹാളിൽ നടക്കുന്ന ഇന്ത്യയെ വീണ്ടെടുക്കൽ എന്ന വിഷയത്തിലുള്ള സെമിനാറിൽ മണിശങ്കർ അയ്യർ മുഖ്യപ്രഭാഷണം നടത്തുമെന്ന് എം.എൻ വിജയൻ സാംസ്കാരിക കേന്ദ്രം കൺവീനർ കെ.പി പ്രകാശൻ അറിയിച്ചു.
നാളെ വൈകീട്ട് അഞ്ചിന് കെ.പി.കേശവമേനോൻ ഹാളിൽ വെച്ച് നടക്കുന്ന എം.കെ രാഘവൻ എം.പി, സി.പി ജോൺ, കെ.എം ഷാജി, ജോസഫ് സി. മാത്യു, എൻ.പി ചെക്കൂട്ടി എന്നിവരും സംസാരിക്കും.
രാവിലെ 10 മണിക്ക് ബഹുസ്വരതയും ജനാധിപത്യവും എന്ന വിഷയത്തിൽ സംവാദം നടക്കും. ഡോ: ഇ വി രാമകൃഷ്ണൻ , യു.കെ കുമാരൻ, കല്പറ്റ നാരായണൻ, പ്രൊഫ: ഹമീദ് ചേന്ദമംഗലൂർ, വി പി വാസുദേവൻ, വി എസ് അനിൽ കുമാർ, കെ. സഹദേവൻ, ഡോ. സ്മിത പി കുമാർ, അഡ്വ.നജ്മ തബ്ഷീറ, ഡോ. ഹരിപ്രിയ, കെ പി നൗഷാദ് അലി, കെ.എസ് ഹരിഹരൻ എന്നിവർ പങ്കെടുക്കും.
ഉച്ചയ്ക്ക് ശേഷം 3 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ കെ സി ഉമേഷ് ബാബു, ഡോ.ആസാദ് എന്നിവർ സംസാരിക്കും. അന്റോണിയോ നെഗ്രി, മൈക്കൽ ഹാർഡ്ട്ട് എന്നിവർ രചിച്ച എമ്പയർ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ പരിപാടിയിൽ പ്രകാശനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.