കൊലപാതകം ഇരന്നുവാങ്ങിയതാണെന്ന് സുധാകരൻ പറഞ്ഞു; സി.വി വർഗീസിന്‍റെ പ്രസംഗത്തെ ന്യായീകരിച്ച് എം.എം മണി

ഇടുക്കി: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരായ പ്രസംഗിച്ച ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിനെ ന്യായീകരിച്ച് എം.എം മണി എം.എൽ.എ. സുധാകരന്‍ ഇടുക്കിയില്‍ വന്നു പ്രകോപനമുണ്ടാക്കി. സുധാകരൻ പറഞ്ഞതിന് അതേ നാണയത്തിയത്തിൽ മറുപടി പറയുക മാത്രമാണ് സി.വി വര്‍ഗീസ് ചെയ്തതെന്ന് എം.എം മണി പ്രതികരിച്ചു.

'സുധാകരന്‍ ഇടുക്കിയില്‍ വന്നു പ്രസംഗിച്ചത് മുഴുവന്‍ വിവരക്കേട് ആണ്. ധീരജിന്റെ കേസില്‍ ഉള്‍പ്പെട്ടവര്‍ നിരപരാധികളാണെന്നും അവരെ വെറുതെവിട്ടാല്‍ ഇതിലേ കൊണ്ടുവരും എന്ന് സുധാകരന്‍ ഇവിടെ വന്നു പ്രസംഗിച്ചു.

കൊലപാതകം ഇരന്നുവാങ്ങിയതാണെന്ന് പറഞ്ഞു. സുധാകരന്‍ അന്നു പറഞ്ഞതിന്റെ മറുപടി മാത്രമാണ് ജില്ലാ സെക്രട്ടറി ഇന്ന് പറഞ്ഞത്. ഞങ്ങളെയെല്ലാം പേരുപറഞ്ഞായിരുന്നു സുധാകരന്റെ ആക്ഷേപം.' എം.എം മണി പറഞ്ഞു.

Tags:    
News Summary - MM Mani justifying CV Varghese's speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.