വൈദ്യുതി കുടിശ്ശിക: ജല അതോറിറ്റിയെ തീറ്റിപ്പോറ്റാനുള്ള ബാധ്യത കെ.എസ്.ഇ.ബിക്കില്ല -മന്ത്രി എം.എം. മണി

ചാവക്കാട്: ജല അതോറിറ്റിയെ തീറ്റിപ്പോറ്റാനുള്ള ബാധ്യത കെ.എസ്.ഇ.ബിക്കുണ്ടെന്ന മട്ടിലാണ് കാര്യങ്ങൾ കൈകാര്യം ചെ യ്യുന്നതെന്ന് വൈദ്യുതി കുടിശിക അടക്കാത്തത് സംബന്ധിച്ച മന്ത്രി എം.എം. മണി. കുടിവെള്ളമായതിനാൽ പണ്ട് ആരാണ്ട് പറഞ ്ഞ മാതിരി നിർത്താനും കഴിയില്ല, തുടരാനും കഴിയാത്ത അവസ്ഥ. ഇത് നമ്മുടെ ദൗർബല്യമാണെന്ന് കരുതി കറവപ്പശു പോലെ കുറേയാ ളുകൾ വൈദ്യുതി ബോർഡിനെ കറന്നു കൊണ്ടിരിക്കുകയാണെന്നും എം.എം മണി പറഞ്ഞു. കടപ്പുറം പഞ്ചായത്തിലെ ബ്ലാങ്ങാട് മാട്ട ുങ്ങലിൽ കെ.എസ്.ഇ.ബി. നിർമ്മിച്ച 33 കെ.വി. കണ്ടെയ്‌നറൈസ്ഡ് സബ്‌സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാർക്കും ഒരു ധാരണയുണ്ട് വൈദ്യുതി ബോർഡ് ലാഭകരമാണ്, ഒരു പാട് വരുമാനമുണ്ടെന്നും. കുറേയാളുകൾ പൈസ തരാനുണ്ട്. എല്ലാം ഇവിടെ പറയാൻ കൊള്ളില്ല. പറഞ്ഞാൽ നാണക്കേടാണ്. കുടിവെള്ളം നിർത്താനാവുമോ ‍എന്ന് മന്ത്രി ചോദിച്ചു. ജല അതോറിറ്റി നമുക്ക് തരാനുള്ളത് സംബന്ധിച്ച് ഒരു ബോധവും ധാരണയുമില്ല. കാശ് തരാനുള്ള ഒരു ശ്രമവും അവർ നടത്തുമില്ല എന്ന വിമർശനം വൈദ്യുതി മന്ത്രി എന്ന നിലയിൽ എനിക്കുണ്ട്. ഞാൻ അത് ഈ അവസരത്തിൽ നിങ്ങളുടെ ശ്രദ്ധിയിൽ പെടുത്തുന്നു. നിങ്ങളെങ്കിലും അറിഞ്ഞിരിക്കട്ടെ. ഇടുക്കിയിൽ രണ്ടാം പവർ ഹൗസിനുള്ള സാധ്യതയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

നിലവിൽ 760 മെഗാ വാട്ടാണ് ഇടുക്കിയിലെ ഉത്പ്പാദന ശേഷി. 800 മെഗാ വാട്ടിൻറെ ഒരെണ്ണം കൂടി സ്ഥാപിക്കുകയും രണ്ട് പവർ ഹൗസും രാത്രിയിൽ മാത്രം പ്രവർക്കുകയും ചെയ്താൽ കേരളത്തിന്‍റെ രാത്രിയിലെ വൈദ്യുതിയുടെ ആവശ്യം നിരവേറ്റാൻ കഴിയുമെന്നാണ് കരുതുന്നത്. 1000 മെഗാവാട്ട് സോളാർ വഴിയും നിലവിൽ പ്രവർത്തിക്കുന്ന പവർ ഹൗസുകളിൽ നിന്നുത്പ്പാദിപ്പിക്കുന്ന വൈദ്യുതിയും കൂടി ഉപയോഗിച്ചാൽ വൈദ്യുതി ക്ഷാമത്തിൽ നിന്ന് നമുക്ക് ശാശ്വത പരിഹാരം കാണാനാകുമെന്ന ചിന്തയാണ് സർക്കാറിനുള്ളത്.

ആ വഴിക്കുള്ള പഠനം നടക്കുന്നു. ഇടുക്കിയിൽ രണ്ടാം പവർ ഹൗസിനുള്ള സാധ്യയുണ്ടെന്നാണ് ഇതുവരെയുള്ള പഠനം വ്യക്തമാക്കുന്നത്. ഇനി കേന്ദ്ര അനുമതി വേണം. സംസ്ഥാന സർക്കാർ അത് സമർപ്പിക്കാൻ പോകുകയാണ്. വലിയ ശ്രമകരമായ ജോലിയാണ്. എന്നാലും ഈ പദ്ധതിയുമായി മുന്നോട്ട് പോകണമെന്നാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി മണി വ്യക്തമാക്കി.

Tags:    
News Summary - MM Mani Electricity Arrears -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.