Posted On
date_range Updated On
date_range എം.എം ലോറൻസ് : കരുത്തുറ്റ തൊഴിലാളി സംഘടനാ നേതാവും മികച്ച സംഘാടകനുമായിരുന്നുവെന്ന് വി.ഡി. സതീശൻ
കൊച്ചി: എം.എം ലോറന്‍സ് കരുത്തുറ്റ തൊഴിലാളി സംഘടനാ നേതാവും മികച്ച സംഘാടകനുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശക്തമായ നിലപാടുകള്‍ സ്വീകരിക്കാനും അതില്‍ ഉറച്ചു നില്‍ക്കാനും പാര്‍ട്ടി ചട്ടക്കൂട് എം.എം ലോറന്‍സിന് ഒരിക്കലും തടസമായിരുന്നില്ല. എം.എം ലോറന്‍സിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് തീരാ നഷ്ടമാണ്. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വി.ഡി. സതീശന്‍ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.