കോൺഗ്രസിലേക്ക് 40ലക്ഷം പേരെ ചേർക്കും- ഹസൻ

തൃശൂര്‍: കോണ്‍ഗ്രസിലേക്ക് പുതുതായി 40 ലക്ഷം അംഗങ്ങളെ ചേര്‍ക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം.ഹസ്സന്‍ പറഞ്ഞു. ബൂത്ത്തല പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 30ന് തിരുവനന്തപുരത്തെ ജഗതി ബൂത്തില്‍ നടക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആൻറണിക്ക് അംഗത്വം നല്‍കിയായിരിക്കും താന്‍ അംഗത്വപ്രചരണം ഉദ്ഘാടനം ചെയ്യുകയെന്നും അദ്ദേഹം അറിയിച്ചു. കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാട് കോണ്‍ഗ്രസിന് ഇല്ല. അത്തരത്തില്‍ ആരെങ്കിലും ചെയ്താല്‍ അവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ല. മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തോടുള്ള കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ മണിയുടെ വിയോജിപ്പ് പാര്‍ട്ടിയുടെ നിലപാടല്ല. തൊഴിലാളി യൂണിയന്‍ നേതാവ് എന്ന നിലയ്ക്കാണ് അദ്ദേഹത്തിന്റെ അഭിപ്രായമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് ഇത്തരത്തില്‍ പറഞ്ഞതെന്ന് മണിയോട് ചോദിക്കുമെന്നും ഹസ്സന്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.


മണിയേക്കാൾ വലിയ സ്ത്രീവിരുദ്ധനിലപാട് മുഖ്യമന്ത്രിയുടേത്; ഹസൻ
തൃശൂര്‍: സ്ത്രീവിരുദ്ധപരാമര്‍ശം നടത്തിയ മന്ത്രി മണിയേക്കാള്‍ വലിയ സ്ത്രീവിരുദ്ധനിലപാടാണ് അദ്ദേഹത്തെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. മുഖ്യമന്ത്രിയും മന്ത്രി എം.എം. മണിയും തമ്മില്‍ ഗൂഢാലോചന നടത്തി സി.പി.ഐയെ തകർക്കാൻ ശ്രമിക്കുകയാണെന്നും തൃശൂരിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. നീചമായ ഭാഷയാണ് മണി പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ പ്രയോഗിച്ചത്. ഇ.പി.ജയരാജനോടും, എം.കെ. ശശീന്ദ്രനോടും രാജി ആവശ്യപ്പെട്ട മുഖ്യമന്ത്രി എം.എം. മണിയുടെ കാര്യത്തില്‍ നിശ്ശബ്്ദത പാലിച്ചത് സംശയകരമാണ്. എൽ.ഡി.എഫിലെ രണ്ട് പ്രധാന ഘടകകക്ഷികളായ സി.പി.എമ്മും സി.പി.ഐയും രണ്ട് ധ്രുവങ്ങളിലായതോടെ മുന്നണിയുടെ പരസ്പര വിശ്വാസം നഷ്ടമായി. ആശയപരമായി മുന്നണി തകര്‍ന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​െൻറ ആരോപണം സി.പി.ഐയില്‍ പിളര്‍പ്പുണ്ടാക്കാനാണ്.  ഒരാഴ്ച്ചയായി നടക്കുന്ന സംഭവങ്ങളുടെ മറവില്‍ മൂന്നാറിലെ കൈേയറ്റം ഒഴിപ്പിക്കല്‍ സ്തംഭിക്കുകയാണ്. ഇതിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം സംഘടിപ്പിക്കും. ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍, മുന്‍ പ്രസിഡൻറ് ഒ.അബ്ദുറഹിമാന്‍കുട്ടി, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി എന്നിവരും ഒപ്പമുണ്ടായിരുന്നു.

Tags:    
News Summary - mm hassan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.