മലപ്പുറത്ത്​ സി.പി.എം സ്വീകരിച്ചത്​ മൃദുഹിന്ദുത്വ നിലപാട്​ –കോൺഗ്രസ്​

തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സ്വീകരിച്ചത് മൃദുഹിന്ദുത്വ നിലപാടെന്ന് കോൺഗ്രസ്. ബി.ജെ.പിയും സി.പി.എമ്മും മണ്ഡലത്തിൽ ഒരുപോലെ വർഗീയ പ്രചാരണം നടത്തി. പ്രചാരണത്തിലും പ്രവർത്തനത്തിലും സി.പി.എം  മൃദുഹിന്ദുത്വ നിലപാടാണ് സ്വീകരിച്ചത്. തെരഞ്ഞെടുപ്പിനുശേഷവും അവർ അത് തുടരുകയാണ്.

മലപ്പുറത്തിെൻറ ഉള്ളടക്കം വർഗീയമാണെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ അഭിപ്രായം അവിടുത്തെ വോട്ടർമരെ അപമാനിക്കലാണ്.
ഇൗ പരാമർശം പിൻവലിച്ച് മന്ത്രി മാപ്പുപറയണം. കടകംപള്ളിയുടെ വാക്കുകൾ സി.പി.എം നിലപാടാണോയെന്ന് നേതാക്കൾ വ്യക്തമാക്കണമെന്നും കെ.പി.സി.സി നേതൃയോഗശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് എം.എം. ഹസൻ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പിെൻറ ഭാഗമായി അടുത്തമാസം 15 വരെ അംഗത്വവിതരണം നടക്കും. നേരത്തേ ആരംഭിച്ച ബൂത്ത് കമ്മിറ്റി പുനഃസംഘടന അടുത്തമാസം 10നകം പൂര്‍ത്തിയാക്കും. ഇതിെൻറ ഭാഗമായി കെ.പി.സി.സി പ്രസിഡൻറും മറ്റ് ഭാരവാഹികളും പങ്കെടുക്കുന്ന ഒരു ദിവസത്തെ യോഗം എല്ലാ ജില്ലയിലും ഒമ്പതാംതീയതിക്കകം സംഘടിപ്പിക്കും.

സ്വാതന്ത്ര്യസമരത്തിെൻറ ഭാഗമായ ചമ്പാരന്‍ സമരത്തിെൻറ 100ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുവര്‍ഷം നീളുന്ന പരിപാടികള്‍ പാർട്ടി സംഘടിപ്പിക്കും. ഇന്ദിരഗാന്ധി ജന്മശതാബ്ദി ആഘോഷ ഭാഗമായി നടന്നുവരുന്ന പരിപാടികളുടെ തുടര്‍ച്ചയായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ സ്ത്രീസുരക്ഷ സംബന്ധിച്ച സെമിനാറുകള്‍ സംഘടിപ്പിക്കുമെന്നും ഹസന്‍ പറഞ്ഞു.

 ലൈംഗിക വിവാദത്തില്‍ കുടുങ്ങി രാജിെവച്ച മുന്‍മന്ത്രി എ.കെ. ശശീന്ദ്രനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് പ്രമേയത്തിൽ കെ.പി.സി.സി ആവശ്യപ്പെട്ടു. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്കെതിരെ ഡി.ജി.പി ഓഫിസിന് മുന്നിലുണ്ടായ പൊലീസ് നടപടിയെ യോഗം അപലപിച്ചു. മദ്യനയം വിനോദസഞ്ചാരത്തിെൻറ മറവില്‍ അട്ടിമറിക്കാനുള്ള ഇടതുസര്‍ക്കാറിെൻറ നീക്കത്തില്‍ യോഗം പ്രതിഷേധിച്ചു.

കൊലപാതകം, ലൈംഗികപീഡനം, സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പെടെ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടും കുറ്റവാളികളെ ശിക്ഷാകാലാവധി തീരുംമുമ്പേ വിട്ടയക്കാനുള്ള സംസ്ഥാന സര്‍ക്കാറിെൻറ ശിപാര്‍ശ നടപ്പാക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.

 

Tags:    
News Summary - mm hassan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.