ഷാജഹാനോട് മുഖ്യമന്ത്രി വ്യക്തിവിരോധം തീർക്കുകയാണെന്ന് തെളിഞ്ഞു -ഹസൻ 

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബം പൊലീസ് ആസ്ഥാനത്തിന് മുമ്പിൽ നടത്തിയ സമരത്തിനിടെ വി.എസ് അച്യുതാനന്ദന്‍റെ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാനെ ജയിലിൽ അടച്ചതിന് പിന്നിൽ മുഖ്യമന്ത്രിയുടെ വ്യക്തിവൈരാഗ്യമാണെന്ന് തെളിഞ്ഞതായി കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ. ഷാജഹാനെ സി-ഡിറ്റിൽ നിന്ന് പുറത്താക്കിയത് ഇതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു. 

തിങ്കളാഴ്ചയാണ് കെ.എം ഷാജഹാനെ സർക്കാർ സ്ഥാപനമായ സി-ഡിറ്റിൽനിന്നു സസ്പെൻഡ് ചെയ്തത്. 48 മണിക്കൂർ കസ്റ്റഡിയിൽ കഴിഞ്ഞെന്ന കാരണം ആരോപിച്ചായിരുന്നു സസ്പെൻഷൻ. കേരള സർവീസ് റൂൾസ് നിയമപ്രകാരമാണ് നടപടിയെന്ന് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പാണ് ഷാജഹാനുമേൽ ചുമത്തിരിക്കുന്നത്.

Tags:    
News Summary - mm hassan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.