ശശി തരൂർ, എം.എം. ഹസൻ

നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് തരൂർ വന്നത്, ഒരുതുള്ളി വിയർപ്പു പോലും ഒഴുകിയിട്ടില്ല -എം.എം. ഹസൻ

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കും നെഹ്റു കുടുംബത്തിനുമെതിരെ ലേഖനമെഴുതിയ ശശി തരൂരിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസൻ രംഗത്ത്. നെഹ്റുവിനെ വിമർശിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും എല്ലാവർക്കുമുണ്ട്. എന്നാൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമായിരിക്കെ തരൂർ അതിന് മുതിർന്നത് ശരിയല്ല. രാജിവെച്ച് വിമർശിക്കാം. നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് തരൂർ വന്നത്. സമൂഹത്തിനുവേണ്ടി ഒരുതുള്ളി വിയർപ്പു പോലും ഒഴുകിയിട്ടില്ല. വസ്തുതകളെല്ലാം തമസ്കരിച്ചാണ് തരൂർ ലേഖനമെഴുതിയതെന്നും ഹസൻ പറഞ്ഞു. നെഹ്‌റു സെന്റർ നടത്തുന്ന നെഹ്‌റു അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവേ ആയിരുന്നു പരാമര്‍ശം. ജി സുധാകരനാണ് അവാർഡ് നൽകുന്നത്.

“നെഹ്റുവിനെ വിമർശിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും എല്ലാവർക്കുമുണ്ട്. എന്നാൽ അടുത്ത കാലത്തായി ബി.ജെ.പി നേതാക്കളും സർക്കാറും നെഹ്റുവിനെ ഇകഴ്ത്തിക്കാണിക്കാൻ ശ്രമിക്കുമ്പോൾ, കോൺഗ്രസിലെ തന്നെ സമുന്നതരായ ചില നേതാക്കൾ അതിനെ അനുകൂലിച്ച് രംഗത്ത് വരുന്നത് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. പ്രത്യേകിച്ചും നെഹ്റുവിന്‍റെ ആരാധകനായ, കേരളത്തിലെ കോൺഗ്രസിന്‍റെ പ്രസിഡന്‍റുമായിരുന്ന എന്നേപ്പോലൊരാൾക്ക് അതിന് കഴിയില്ല. അടുത്ത കാലത്ത് ശശി തരൂർ എഴുതിയ ലേഖനത്തിൽ, നെഹ്റു കുടുംബത്തിലുള്ളവർക്ക് കുടുംബാധിപത്യത്തിലൂടെയാണ് അധികാരം കിട്ടിയതെന്ന് പറയുന്നു. രാഷ്ട്രീയത്തിൽ അവർക്ക് ജന്മാവകാശമാണെന്നും തരൂർ പറയുന്നു.

എന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആ കുടുംബം വഹിച്ചിട്ടുള്ള പങ്കെന്താണ്. ഇന്ത്യയെ ഒരു മതേതര രാഷ്ട്രമാക്കാൻ ആ കുടുംബത്തിലുള്ളവർ വഹിച്ചിട്ടുള്ളത് മഹത്തായ പങ്കാണ്. അവരവരുടെ പ്രവർത്തനത്തിലൂടെയാണ് അവർ വലിയ സ്ഥാനങ്ങളിലെത്തിയത്. എന്തെല്ലാം ത്യാഗം സഹിച്ചാണ് രാഹുൽ ഗാന്ധി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. അങ്ങനെയുള്ള വസ്തുതകളെല്ലാം തമസ്കരിച്ചാണ് തരൂർ ലേഖനമെഴുതിയത്. ബി.ജെ.പി നേതാവായ അദ്വാനിയെ പുകഴ്ത്താൻ നെഹ്റു കുടുംബത്തിലുള്ളവരെ പരാമർശിച്ചതിൽ എനിക്ക് വലിയ അമർഷം തോന്നി. തലമറന്ന് എണ്ണ തേക്കുന്ന പ്രവൃത്തിയാണ് അദ്ദേഹത്തിന്‍റേത്.

നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് ശശി തരൂർ രാഷ്ട്രീയത്തിൽ വന്നതും ഈ സ്ഥാനമാനങ്ങളെല്ലാം നേടിയതും. ഞാനും അദ്ദേഹത്തിനു വേണ്ടി വോട്ട് ചയ്തിട്ടുണ്ട്. സമൂഹത്തിനു വേണ്ടിയോ രാജ്യത്തിനു വേണ്ടിയോ ഒരുതുള്ളി വിയർപ്പു പോലും ചൊരിയാത്ത ആളാണ് ഇത്തരത്തിൽ ഇവിടെയെത്തിയത്. അദ്ദേഹത്തിന് വിമർശിക്കാം, പക്ഷേ കോൺഗ്രസ് പ്രവർത്തക സമിതി അംഗമായിരിക്കെ രാഹുൽ ഗാന്ധിക്കെതിരെ ‘കുടുംബാധിപത്യ’മെന്ന ബി.ജെ.പിയുടെ ആയുധം പ്രയോഗിക്കുന്നത് മര്യാദയല്ല. വർക്കിങ് കമ്മിറ്റിയിൽനിന്ന് ഒഴിഞ്ഞുനിന്ന് അദ്ദേഹത്തിന് വിമർശിക്കാം” -എം.എം. ഹസൻ പറഞ്ഞു.

ശത്രുസ്തുതിയും സെൽഫ്​ ഗോളും; തരൂരിന്​ ‘തെരഞ്ഞെടുപ്പ്​ ഡ്യൂട്ടി’യില്ല

സ്വ​ന്തം പാ​ള​യ​ത്തി​ൽ നി​ര​ന്ത​രം വെ​ടി പൊ​ട്ടി​ക്കു​ക​യും എ​തി​രാ​ളി​ക​ൾ​ക്ക് ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും വി​സി​ല​ടി​ക്കു​ക​യും ചെ​യ്യു​ന്ന ശ​ശി ത​രൂ​രി​നെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ​നി​ന്ന് മാ​റ്റി​നി​ർ​ത്താ​ൻ കോ​ൺ​ഗ്ര​സി​ൽ അ​നൗ​ദ്യോ​ഗി​ക ധാ​ര​ണ.

ഏ​താ​നും നാ​ളു​ക​ളാ​യി വെ​ടി​നി​ർ​ത്ത​ൽ സൂ​ച​ന ന​ൽ​കി​യ ത​രൂ​ർ പാ​ർ​ട്ടി​യി​ലെ കു​ടും​ബ​വാ​ഴ്ച​ക്കെ​തി​രെ ലേ​ഖ​ന​മെ​ഴു​തു​ക​യും പി​ന്നാ​ലെ എ​ൽ.​കെ. അ​ദ്വാ​നി​യു​ടെ 98ാം ജ​ന്മ​ദി​ന​ത്തി​ൽ അ​​ദ്ദേ​ഹ​ത്തെ പു​ക​ഴ്ത്തു​ക​യും ചെ​യ്ത​താ​ണ്​ സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ ക​ടു​ത്ത അ​മ​ർ​ഷ​ത്തി​ന്​ ഇ​ട​യാ​ക്കി​യ​ത്. ത​രൂ​രി​നെ​യ​ട​ക്കം നേ​താ​ക്ക​​ളെ ലോ​ക്സ​ഭ​യി​ലെ​ത്തി​ക്കാ​ൻ വി​യ​ർ​പ്പൊ​ഴു​ക്കി​യ സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​രു​ടെ അ​വ​സ​ര​മാ​ണ്​ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്. ഈ ​ഘ​ട്ട​ത്തി​ൽ മു​ന്നും പി​ന്നും നോ​ക്കാ​തെ പാ​ർ​ട്ടി​യെ​യും പ്ര​വ​ർ​ത്ത​ക​രെ​യും വെ​ട്ടി​ലാ​ക്കും വി​ധം പ​രാ​മ​ർ​ശം ന​ട​ത്തു​ന്ന ത​രൂ​രി​നോ​ട്​ അ​നു​ന​യ​വും വി​ട്ടു​വീ​ഴ്ച​യും വേ​ണ്ടെ​ന്ന​താ​ണ്​ പൊ​തു ലൈ​ൻ.

എ.​​ഐ.​സി.​സി അം​ഗ​മാ​ണെ​ന്ന​തി​നാ​ൽ ത​രൂ​രി​നെ​തി​രെ ഹൈ​ക​മാ​ന്‍റാ​ണ്​ നി​ല​പാ​ടെ​ടു​ക്കേ​ണ്ട​ത്​ എ​ന്ന​താ​ണ്​ സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ സ​മീ​പ​നം. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ‘‘ത​രൂ​ർ അ​ടു​ത്ത കാ​ല​ത്താ​യി ചെ​യ്യു​ന്ന​തി​ൽ അ​ധി​ക​വും തെ​റ്റാ​ണെ​ന്നും പ​ക്ഷേ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത്​ നേ​തൃ​ത്വ​മാ’​ണെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ തു​റ​ന്നു​പ​റ​ഞ്ഞി​രു​ന്നു. പാ​ർ​ട്ടി പു​റ​ത്താ​ക്കി​യാ​ൽ ല​ഭി​ക്കു​ന്ന ര​ക്​​ത​സാ​ക്ഷി പ​രി​വേ​ഷം രാ​ഷ്ട്രീ​യ മൂ​ല​ധ​ന​മാ​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്ന ത​രൂ​രി​നെ വി​മ​ർ​ശി​ച്ചും പ​രാ​മ​ർ​ശി​ച്ചും വ​ലു​താ​ക്കേ​ണ്ടെ​ന്നാ​ണ്​ ഹൈ​ക​മാ​ൻ​ഡ്​ വാ​ക്കാ​ൽ ന​ൽ​കി​യ നി​ർ​ദേ​ശം.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളും ത​ന്ത്ര​ങ്ങ​ളും ആ​വി​ഷ്ക​രി​ക്കാ​ൻ​ എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ്​ മു​ൻ​ഷി​യെ ക​ൺ​വീ​ന​റാ​ക്കി ഹൈ​ക​മാ​ൻ​ഡ്​​ ​രൂ​പം​ന​ൽ​കി​യ 17 അം​ഗം പാ​ർ​ട്ടി കോ​ർ ക​മ്മി​റ്റി​യി​ൽ ത​രൂ​രും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തേ​സ​മ​യം, അ​ത്​ സാ​​ങ്കേ​തി​ക​മാ​ണെ​ന്നും കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ത​രൂ​രും ഉ​ൾ​പ്പെ​ട്ട​തെ​ന്നു​മാ​ണ്​ നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

നേ​ര​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യെ പു​ക​ഴ്ത്തി​യും അ​ടി​യ​ന്ത​രാ​വ​സ്ഥ മു​ൻ​നി​ർ​ത്തി ഗാ​ന്ധി കു​ടും​ബ​ത്തെ ക​ട​ന്നാ​ക്ര​മി​ച്ചും കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ അ​ക​ന്ന ത​രൂ​ർ ഉ​പ​രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഹു​ൽ ഗാ​ന്ധി വി​ളി​ച്ച യോ​ഗ​ങ്ങ​ളി​ൽ എ​ത്തി​യി​രു​ന്നു. പി​ന്നാ​ലെ സം​സ്ഥാ​ന സ​ര്‍ക്കാ​റി​നെ​തി​രെ ജെ​ബി മേ​ത്ത​ർ എം.​പി ന​യി​ച്ച മ​ഹി​ള സാ​ഹ​സ് യാ​ത്ര​യു​ടെ സ​മാ​പ​ന ച​ട​ങ്ങി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​നും കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റി​നു​മൊ​പ്പം വേ​ദി പ​ങ്കി​ട്ട​തും മ​ഞ്ഞു​രു​ക്ക​ത്തി​ന്‍റെ സൂ​ച​ന​യാ​യാ​ണ്​ വി​ല​യി​രു​ത്ത​​പ്പെ​ട്ട​ത്. പി​ന്നാ​ലെ​യാ​ണ്​ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ.

Tags:    
News Summary - MM Hassan Slams Shashi Tharoor on His Article Criticising Nehru Family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.