Posted On
date_range Updated On
date_range ബി.ജെ.പിയും വിനോദ് റായിയും മാപ്പ് പറയണം -ഹസൻ
തിരുവനന്തപുരം: രണ്ടാം യു.പി.എ സര്‍ക്കാറിനെതിരായ 2 ജി സ്പെക്ട്രം കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് സി.ബി.ഐ കോടതി വിധിയിലൂടെ ജനങ്ങള്‍ക്ക് ബോധ്യമായെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. 1.76 ലക്ഷം കോടിയുടെ ക്രമക്കേട് നടന്നെന്ന സി.എ.ജിയുടെ കണ്ടെത്തല്‍ സാങ്കല്പികമായിരുെന്നന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. വിനോദ് റായ് ബി.ജെ.പിയുടെ ഏജൻറാണെന്ന ആരോപണം തെളിയിക്കുന്നത് കൂടിയാണ് കോടതി വിധി. രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ച കേസിലൂടെ അധികാരത്തിലെത്തിയ ബി.ജെ.പിയും അതിന് സഹായിച്ച വിനോദ് റായിയും മാപ്പ് പറയണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.