എം.എം. അക്​ബറിനെതിരായ കേസിൽ ന്യൂനപക്ഷ കമീഷൻ റിപ്പോർട്ട്​ തേടി

തൃശൂർ: പീസ്​ സ്​കൂൾ എം.ഡി എം.എം. അക്​ബറിനെതിരായ കേസിൽ ന്യൂനപക്ഷ കമീഷൻ ഡി.ജി.പിയിൽനിന്നും റിപ്പോർട്ട്​ തേടി. കെ.കെ. കൊച്ചുമുഹമ്മദി​​​​​െൻറ പരാതിയിലാണ്​ കമീഷ​ൻ റിപ്പോർട്ട്​ തേടിയത്​. ന്യൂനപക്ഷ അംഗമായതിനാലാണ്​ അക്​ബർ​ മതസ്​പർധയുടെ പേരിൽ അറസ്​റ്റ്​ ചെയ്യപ്പെട്ടതെന്ന്​ പരാതിയിലുണ്ട്​. 

ഇതേ കേസിൽ മറ്റുള്ളവർക്ക്​ ​നൽകിയ നീതി അക്​ബറിന്​ നിഷേധിക്കപ്പെട്ടുവെന്നും ഇക്കാര്യത്തിൽ വിവേചനം ഉണ്ടായിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. മതസ്​പർധയുടെ പേരിൽ കേരളത്തിൽ എത്രപേരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ടെന്നും എത്ര പേർക്ക്​ എതിരെ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ടെന്നും വ്യക്​തമാക്കണമെന്നും പരാതിയിലുണ്ട്​.​ 

എന്നാൽ ഇക്കാര്യം റിപ്പോർട്ട്​ ചെയ്യുന്നതിന്​ സമയം നൽകണമെന്ന്​ ഡി.ജി.പിക്കുവേണ്ടി സിറ്റിങിൽ ഹാജരായ ക്രൈംബ്രാഞ്ച്​ ഡിവൈ.എസ്​.പി മണികണ്​ഠൻ ആവശ്യപ്പെട്ടു. ഏപ്രിൽ 17ന്​ നടക്കുന്ന സിറ്റിങിൽ പരാതി വീണ്ടും പരിഗണിക്കും.

Tags:    
News Summary - MM Akbar Case: Minority Commission Seek Report to Kerala DGP -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.