സാലറി ചലഞ്ചിനെച്ചൊല്ലി പോരടിച്ച്​ മന്ത്രിയും എം.എൽ.എമാരും

കോഴിക്കോട്​: കോവിഡ്​ പ്രതിരോധത്തിന്​ പണം സമാഹരിക്കാൻ എല്ലാ സർക്കാർ ജീവനക്കാരും അധ്യാപകരും ഒരു മാസ ശമ്പള ം നൽകും വിധം സാലറി ചലഞ്ചിന്​ കഴിഞ്ഞ ആഴ്​ചയാണ്​ മന്ത്രിസഭ പച്ചക്കൊടി നൽകിയത്​. പ്രതിപക്ഷമടക്കം സാലറി ചലഞ്ചിന െ അനുകൂലിച്ചെങ്കിലും സർവിസ്​ സംഘടനകളോട്​​ തീരുമാനിച്ചശേഷമേ നടപ്പാക്കാൻ പാടുള്ളൂവെന്ന​ നിർദേശം ഉയരുകയുണ്ട ായി​.

എന്നാൽ, സാലറി ചലഞ്ചിൽ ജീവനക്കാർ പൂർണമായി സഹകരിച്ചില്ലെങ്കിൽ ശമ്പള നിയന്ത്രണത്തിന്​ നിർബന്ധിതമാകുമെ ന്ന മുന്നറിയിപ്പായിരുന്നു ധനകാര്യ മന്ത്രി ഡോ. തോസമസ്​ ഐസക്കിൽനിന്ന്​ വന്നത്​. രൂക്ഷമായ സാമ്പത്തിക പ്രതിസന് ധിയാണുള്ളതെന്നും നികുതി വരുമാനം കുത്തനെ കുറഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Full View

സാലറി ചലഞ്ചി​​െൻറ പേരിൽ എം.എൽ. എമാരായ കെ.എം. ഷാജിയും വി.ടി. ബൽറാമുമെല്ലാം ഫേസ്​ബുക്കിൽ ധനമന്ത്രിയുമായി കൊമ്പുകോർക്കുകയാണ്​. വി.ടി. ബൽറാമാണ്​ ആദ്യം ഫേസ്​ബുക്കിൽ പോസ്​റ്റിട്ടത്​. ജനങ്ങൾക്ക് 400 കോടിയുടെ ആനുകൂല്യം നൽകാൻ വേണ്ടി 3200 കോടി പിടിച്ചെടുക്കേണ്ട ആവശ്യമെന്താണെന്നായിരുന്നു ബൽറാമി​​െൻറ ചോദ്യം.

Full View

ഇതിന്​ മറുപടിയുമായി ധനമന്ത്രി തോമസ്​ ഐസക്കെത്തി. പ്രളയകാലത്ത്​ ദുരന്തം ബാധിച്ച പ്രദേശങ്ങളിലെ വരുമാനത്തിൽ മാത്രമാണ്​ ഇടിവ് സംഭവിച്ചത്​. എന്നാൽ, കോവിഡ് പ്രത്യാഘാതം സംസ്ഥാനം മുഴുവനായുള്ള വരുമാനം ഇല്ലാതാക്കി. ഒരു കോവിഡ് രോഗിയെ ചികിത്സിക്കണമെങ്കിൽ ചുരുങ്ങിയത് 25,000 രൂപ ചെലവാണ്. അമേരിക്കയിലും യൂറോപ്പിലും മറ്റും ഉള്ളത് പോലെ സാമൂഹിക വ്യാപനത്തിലേക്ക് നീങ്ങിയാൽ അതിനെ പ്രതിരോധിക്കാൻ ഇപ്പോഴേ തയാറെടുപ്പുകൾ വേണം. അതിലേക്ക് നീങ്ങാതിരിക്കാൻ വേണ്ടി പരിശോധന തോത് ഇനിയും ഗണ്യമായി ഉയർത്തണം.

ഇന്നിപ്പോൾ ദീർഘദർശനം ചെയ്യാൻ കഴിയാത്ത പല വിധ നിയന്ത്രണങ്ങൾ ഇനിയും വേണ്ടി വരും. 4200 കോടി ക്ഷേമ പെൻഷനുകൾക്ക് അനുവദിച്ചു വിതരണം ചെയ്തു കൊണ്ടിരിക്കുന്നു. 800 കോടി രൂപയുടെ അരി, പലവ്യഞ്ജന കിറ്റി​​െൻറ വിതരണവും ആരംഭിച്ചു. ഇപ്പോൾ വിവിധ ക്ഷേമനിധി അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്ക് 600 കോടി രൂപ വിതരണം ചെയ്യുകയാണ്. കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന വായ്പകളുടെ പലിശ 500 കോടി രൂപ വരും. വിവിധ മേഖലകൾക്കുള്ള ഉത്തേജക പരിപാടികൾ തയാറാക്കി കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Full View

ഇതിന്​ മറുപടിയുമായി വി.ടി. ബൽറാമും കെ.എം. ഷാജിയും ഫേസ്​ബുക്കിലെത്തി. ഒരു സാമ്പത്തികാസൂത്രകൻ എന്ന നിലയിൽ കഴിഞ്ഞ രണ്ടു പ്രളയങ്ങൾക്കുശേഷം അത്തരം സാഹചര്യങ്ങളെ നേരിടാൻ ജോലിക്കാരുടെ ശമ്പളം പിടിക്കുക എന്ന പദ്ധതി അല്ലാതെ എന്ത് സാമ്പത്തിക പദ്ധതിയാണ് ഈ സർക്കാർ ആസൂത്രണം ചെയ്തതെന്നതടക്കം 15 ചോദ്യങ്ങളാണ്​​ കെ.എം. ഷാജി ഉയർത്തിയത്​​. ജനപ്രതിനിധികൾ ഉന്നയിച്ച പ്രധാന വിഷയമായ ദുർവ്യയവും ധൂർത്തും സംബന്ധിച്ച്​ താങ്കളുടെ മറുപടി എന്താണ്? അത്തരം നടപടികൾ ഇനി ഉണ്ടാകില്ല എന്ന് ഉറപ്പ് തരാനും തിരുത്താൻ പറ്റുന്നവ തിരുത്താനും ഈ സർക്കാർ തയാറാകുമോ എന്നും അദ്ദേഹം ചോദിക്കുന്നു.

Full View

ശമ്പളം നൽകാതെ ക്ലിപ്ത വരുമാനക്കാരായ ഒരു വലിയ വിഭാഗത്തി​​െൻറ വാങ്ങൽ ശേഷി ഇല്ലാതാക്കിയാൽ അത് വിപണിയിലുണ്ടാക്കുന്ന ആഘാതം എത്ര വലുതായിരിക്കുമെന്നായിരുന്നു വി.ടി. ബൽറാമി​​െൻറ വിമർശനം. ലോക്ക്ഡൗൺ നീണ്ടു പോയാൽ ‘സമ്പൂർണ്ണ സാമ്പത്തിക സ്തംഭനം’ ഉണ്ടാകുമെന്ന് ധനമന്ത്രി പറയുന്നതിനെ ആരും എതിർത്തിട്ടില്ല എന്ന് മാത്രമല്ല, അത് തന്നെയാണ് ശമ്പള പിടിച്ചുപറിക്കെതിരായ ഏറ്റവും വലിയ വിമർശനം. ഇടത് ബുദ്ധിജീവി പുച്ഛമല്ലാതെ പ്രസക്തമായ ചോദ്യങ്ങൾക്കൊന്നും മറുപടി കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Full View
Tags:    
News Summary - mla's are against salary challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.