കൽപകഞ്ചേരി: തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീനും സഹപാഠികളും കൽപ്പകഞ്ചേരി ഹൈസ്കൂളിൽ വീണ്ടും ഒത്തുകൂടി. കൽപകഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1976-77 വർഷത്തെ പത്താം ക്ലാസ് വിദ്യാർഥികളുടെ സംഗമത്തിലാണ് ജനപ്രതിനിധികളുടെയും മുൻ ജനപ്രതിനിധികളുടെയും പ്രാതിനിധ്യം നിറഞ്ഞുനിന്നത്.
സ്കൂൾ ജീവിതത്തിന് ശേഷം ആദ്യമായി നേരിൽ കണ്ട സഹപാഠികളും 45 വർഷത്തിന് ശേഷം വിദ്യാലയ മുറ്റത്തേക്ക് ആദ്യമായി കടന്നുവന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. മുൻ താനൂർ എം.എൽ.എ അബ്ദുറഹ്മാൻ രണ്ടത്താണി, സ്കൂൾ മുൻ കായികാധ്യാപകൻ പി.ടി. കുഞ്ഞിമുഹമ്മദ്, വളവന്നൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് പി.സി. അബ്ദുർറസാഖ്, ചെറിയമുണ്ടം ഗ്രാമപഞ്ചായത്തംഗമായിരുന്ന എൻ.വി. ഉണ്ണികൃഷ്ണൻ, ലോക്സഭ സ്ഥാനാർഥിയായിരുന്ന കുഞ്ഞിമുഹമ്മദ്, കാലൊടി അബ്ദുർറസാഖ്, സി.എസ്.എം. യൂസഫ്, പി.സി. ഇസ്ഹാഖ്, കെ.എൻ. അബ്ദുൽ ഖാദർ, തയ്യിൽ ഇബാഹിം തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.