Posted On
date_range Updated On
date_range ഷംസീര്‍ എം.എല്‍.എക്ക് മൂന്നുമാസം തടവ്
കണ്ണൂര്‍: പൊലീസിനെ തല്ലുമെന്നു പ്രസംഗിച്ച കേസില്‍ എ.എന്‍. ഷംസീറിന് മൂന്നുമാസം തടവ്. എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ 2012ല്‍ നടത്തിയ കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യവെ പൊലീസിനെതിരെ പ്രസംഗിച്ചുവെന്ന കേസിലാണ് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി ഷംസീറിനെ മൂന്നുമാസം തടവിനു ശിക്ഷിച്ചത്. കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ പ്രശാന്തന്‍, റിഗേഷ്, ഷിബിന്‍രാജ് എന്നിവരെ 20 ദിവസം തടവിനും ശിക്ഷിച്ചു. കോടതിയില്‍ ഹാജരായ ഷംസീറിന് കോടതി ജാമ്യം അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.