രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ ഓഫീസ് സന്ദർശിച്ച എം കെ മുനീർ
Posted On
date_range Updated On
date_range പിണറായി ജനങ്ങളിൽ നിന്നകന്നുവെന്ന് എം.കെ. മുനീർ
കൽപ്പറ്റ: എസ്.എഫ്.ഐ അതിക്രമത്തെ തുടർന്ന് തകർക്കപ്പെട്ട രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ ഓഫീസ് എം കെ മുനീർ എം.എൽ.എ സന്ദർശിച്ചു. പിണറായി വിജയന്‍റെ താഴത്ത് പോക്കിന് ദൃഷ്ടാന്തങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ ജനങ്ങളിൽ നിന്ന് അകലുകയാണ് പിണറായി സർക്കാർ. മറുപടി ഇല്ലാത്തതു കൊണ്ടാണ് എസ്.എഫ്.ഐക്കാർ ബഫർ സോണിന്റെ പേര് പറഞ്ഞു രാഹുൽ ഗാന്ധി ഓഫീസ് അടിച്ചു തകർത്തതെന്നും മുനീർ കൽപ്പറ്റയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.